ന്യൂദല്‍ഹി: വിനോസഞ്ചാരമേഖലയിലെ പ്രമുഖ ഓണ്‍ലൈന്‍ ബുക്കിംഗ് ഏജന്റായ ഈസി മൈട്രിപ്പ് മാലി ദ്വീപലേയക്ക് ബുക്കിംഗ് എടുക്കില്ലന്ന് അറിയിച്ചു. നിലവിലെ ബുക്കിംഗുകള്‍ മുഴുവന്‍ റദ്ദാക്കുകയും ചെയ്തു. മാലി പ്രസിഡന്റ് മുഹമ്മദ് മുസുവിന്റെ ഭാരതവിരുദ്ധ ഹിന്ദു വിരുദ്ധ നിലാപടില്‍ പ്രതിഷേധിച്ചാണിത്.
രാജ്യതാല്പര്യമാണ് ബിസിനസ്സ് താല്പര്യത്തെക്കാള് വലുതെന്ന് ഈസി മൈട്രിപ്പ് സ്ഥാപകന്‍ പ്രശാന്ത് പിറ്റി പറഞ്ഞു. ലക്ഷദ്വീപിനേയും അയോധ്യയേയും അന്താരാഷ്ട സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് പിറ്റി യുടെ പ്രസ്താവനയക്ക് പിന്നാലെ ഈസി ട്രിപ്പിന്റെ ഓഹരികള്‍ക്ക് വന്‍ കുതിപ്പ്. വ്രിപണിയില് ഏജന്‍സിയുടെ ഓഹരികളുടെ മൂല്യം ആറു ശതമാനം വരെ ഉയര്‍ന്നു.തിങ്കളാഴ്ച ഈസി ട്രിപ്പ് ഓഹരികള്‍ 5.96 ശതമാനം ഉയര്‍ന്ന് സെന്‍സെക്സില്‍ 43.90 രൂപയിലെത്തി. ഈസി ട്രിപ്പ് ജനുവരി 5ന് ‘ഈസി ട്രിപ്പ് ഇന്‍ഷുറന്‍സ് ബ്രോക്കര്‍ െ്രെപവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ ഒരു ഉപകമ്പനി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: