ചാലക്കുടി: കൊരട്ടിയില്‍ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം. 200 ഓളം ഇറച്ചി കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കോനൂര്‍ പൈനാടത്ത് പൗലോസിന്റെ ഫാമിലെ കോഴികളെയാണ് കൂട്ടത്തോടെ തെരുവ് നായ്ക്കള്‍ കൊന്നൊടുക്കിയത്.
രാവിലെ കോഴികള്‍ക്ക് തീറ്റ കൊടുക്കാന്‍ ഫാമില്‍ എത്തിയപ്പോഴാണ് ഫാം ഉടമ സംഭവം അറിയുന്നത്. ഫാമിനും ചുറ്റും വിരിച്ചിരുന്ന പ്ലാസ്റ്റിക് നെറ്റ് തകര്‍ത്താണ് തെരുവ് നായ്ക്കള്‍ അകത്തുകയറിയിരിക്കുന്നത്. 200 ഓളം കോഴികള്‍ ചത്തു.
വലിയ തോതിലുള്ള നഷ്ടമാണ് ഉടമ നേരിട്ടിരിക്കുന്നത്. കൊരട്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കുമാരി, ബാലന് അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. വിവരം വെറ്റിനറി ഡോക്ടറെ അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്തിന്റെ അടിയന്തര ശ്രദ്ധയില്‍ നായ് ശല്യം കൊണ്ടുവരുമെന്നും കുമാരി ബാലന് പറഞ്ഞു. കൊരട്ടി കോനൂര്‍ മേഖലയില്‍ പലയിടങ്ങളിലും നായ്ക്കള്‍ തമ്പടിക്കുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
നേരത്തെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നിട്ടും പഞ്ചായത്ത് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ കൂവക്കാട്ട് കുന്നിലെ സ്വകാര്യ ഫാമിലെ 250 ഓളം കോഴികളെ കുറുനരി കടിച്ചു കൊന്നിരുന്നു. കുറുനരികളുടേയും, തെരുവ് നായ ശല്യവും കാരണം കോഴികര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഉടമ പൗലോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: