തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ വിഐപി ഡ്യൂട്ടിയില്‍ നിര്‍ദേശങ്ങള്‍ നല്കി ക്രമസമാധാന ചുമതലയുള്ള എഡിജിപി.വിഐപി ഡ്യൂട്ടിയില്‍ റോട്ടേഷന്‍ വേണമെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ നിര്‍ദ്ദേശിച്ചു.
ഫ്രൈഡേ പരേഡ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്.ഒരുമാസത്തിലേറെ തുടര്‍ച്ചയായ വി.ഐ.പി ഡ്യൂട്ടി കാണില്ല.
വി.ഐ.പി സുരക്ഷ, അട്ടിമറി തടയാനുള്ള പരിശോധന എന്നിവയില്‍ ക്ലാസ് നല്‍കണം. രണ്ട് മണിക്കൂര്‍ ആയുധ പരിശീലനം നല്‍കണം. വി.ഐ.പി ഡ്യൂട്ടിയിലുള്ള ആര് ആര് എഫുകാര്‍ റുട്ടീന്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുന്നു എന്ന കണ്ടെത്തലിന് പിന്നാലെയാണ് എഡിജിപിയുടെ നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: