ഇടുക്കി : ജില്ലയില്‍ ഈ മാസം 9ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഇടതുമുന്നണി. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണിത്.
ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന് 9ന് ഇടുക്കി ജില്ലയിലെത്തുന്നതിനാലാണ് അന്ന് ഹര്‍ത്താല്‍ നടത്തുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഗവര്‍ണര്‍ ജില്ലയിലെത്തുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ 9ന് രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഇടതുമുന്നണി തിരുമാനിച്ചിരിക്കെയാണ് ആ ദിവസം ഗവര്‍ണര്‍ ഇടുക്കിയിലെത്തുന്നത്. ഇത് കൂടി കണക്കിലെടുത്താണ് ഹര്‍ത്താല്‍.
ഇടുക്കിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയെ നേരത്തേ സി പി എം നേതാവ് എം എം മണി കുറ്റപ്പെടുത്തിയിരുന്നു.ഗവര്‍ണര്‍ പങ്കെടുക്കുന്ന ഒമ്പതിലെ പരിപാടിയില്‍ പ്രസംഗിക്കാന്‍ ആരും ഉണ്ടാവരുതെന്നും പറഞ്ഞു. ഗവര്‍ണറെ നാറി എന്ന് വിളിച്ച് അധിക്ഷേപിച്ചു കൊണ്ടായിരുന്നു മണിയുടെ പ്രസംഗം. ഇതിന് പിന്നാലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: