തൊടുപുഴ: മൂന്നാറിലെ തണുപ്പും മഞ്ഞും ആസ്വദിക്കാനെത്തുന്നവര്‍ക്ക് കാഴ്ചയുടെ പുതിയ അനുഭവമാകും ഗ്യാപ്പ് റോഡ് യാത്രയെന്ന് കേന്ദ്ര മന്ത്രി നതിന് ഗഡ്കരി പറഞ്ഞു. സഞ്ചാരികളുടെ ഒഴുക്കു വര്‍ധിച്ചതോടെ ഗ്യാപ് റോഡ് ഇടുക്കിയുടെ സമഗ്ര വികസനത്തിന് മുതല്‍ക്കൂട്ടാകും. മുമ്പ് മൂന്നാറിലെത്തിയത് ഇന്നും ഓര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ സൗന്ദര്യം ഇന്നും കേരളത്തിനുണ്ട്. ചെറുതോണി പാലം പ്രളയ അതിജീവനത്തിന്റെ മാതൃകയാണ്. കേരളത്തിന്റെയും നാടിന്റെയും വികസനത്തിനായി ഒരുമിച്ചു മുന്നേറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ മുങ്ങിപ്പോയ പാലത്തിനു പകരമാണ് ചെറുതോണിയില്‍ പുതിയ പാലമെന്ന ആശയമുയരുന്നത്. പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും 2020 മാര്‍ച്ച് അഞ്ചിന് 23.87 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് 17.55 കോടി രൂപയ്ക്ക് മധുരൈ ആസ്ഥാനമായ കമ്പനിക്ക് കരാര്‍ ലഭിച്ചു. 18 മീറ്റര്‍ വീതിയിലും 120 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 2018ലെ ഹൈ ഫ്ളഡ് ലെവല്‍ കണക്കാക്കി അതില്‍ നിന്ന് എട്ടു മീറ്റര്‍ മുകളില്‍ വരുന്ന രീതിയിലാണ് പാലം.
കൂടാതെ 90 മീറ്റര്‍ അപ്രോച്ച് റോഡും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 40 മീറ്റര്‍ നീളത്തിലുള്ള മൂന്നു സ്പാനുകളില്‍ പണി തീര്‍ത്ത പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: