കാസര്‍കോട്: ഇന്നലെ കാസര്‍കോടും മൂന്നാറിലുമായി നടന്ന ചടങ്ങുകളില്‍ തറക്കല്ലിട്ടത് 12 ദേശീയ പാതാ വികസന പദ്ധതികള്‍ക്കാണ്.
തിരുവനന്തപുരം ബൈപാസ് ഇഞ്ചയ്ക്കല്‍ ജങ്ഷന് സമീപം നാലുവരി മേല്‍പ്പാലം 1.21 കിലോ മീറ്റര്‍ 61.81 കോടി, തിരുവല്ലം ജങ്ഷന് സമീപം സര്‍വീസ് റോഡ് പാലം 0.11 കിലോമീറ്റര്‍ 10.20 കോടി, മണ്ണയ്ക്കല്‍ ജങ്ഷന് സമീപം മേല്‍പ്പാത 2.61 കോടി, ആനയറ ജങ്ഷന് സമീപം നാലുവരി അടിപ്പാത 0.84 കിലോമീറ്റര്‍ 41.08 കോടി, വാളയാര്‍-വടക്കാഞ്ചേരി സെക്ഷനില്‍ നാല,് ആറു വരി അടിപ്പാതകള്‍ 167.16 കോടി, തൃശ്ശൂര്‍-വടക്കാഞ്ചേരി സെക്ഷനില്‍ മൂന്ന്, ആറു വരി അടിപ്പാതകള്‍ 3.71 കിലോമീറ്റര്‍ 164.52 കോടി, തൃശ്ശൂര്‍-അങ്കമാലി-ഇടപ്പള്ളി മൂന്ന്, ആറു വരി അടിപ്പാതകള്‍ 4.77 കിലോമീറ്റര്‍ 194.10 കോടി രൂപ. മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂര്‍ അടിപ്പാതകളും ആലത്തൂരെ ആലത്തൂര്‍, കുഴല്‍മന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴ്ചപ്പറമ്പ് അടിപ്പാതയും നിതിന്‍ ഗഡ്ഗരി തുറന്നു കൊടുത്തു. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്, കേരള പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: