നവാഗതനായ മുജീബ് ടി. മുഹമ്മദ് കഥ എഴുതി
സംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേന പുറത്തിറങ്ങി. പ്രേക്ഷകർക്ക് നിർവചിക്കുവാൻ ആവാത്ത വിധത്തിലുള്ള ട്വിസ്റ്റുകളുമായി മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്ന ഒരു പ്രണയകാവ്യ ചിത്രമാണിത്.
അടിയുറച്ച മത വിശ്വാസങ്ങൾ നിസഹായയായ ഒരു പെൺകുട്ടിയുടെ ജീവിതം തകർത്തെറിയുമ്പോൾ
അവൾ വിശ്വസിച്ച വേദ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ പകർന്നു കിട്ടിയതും മൂടി വെയ്ക്കപ്പെട്ടതുമായ ഒരു വലിയ സത്യം ‘ഫസഹ്’ അവൾക്ക് തുണയാവുന്നു. കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഏറെ ദുരൂഹതകൾ നിറഞ്ഞ മൾട്ടി ജോണർ പൊളിറ്റിക്കൽ ത്രില്ലെർ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ടി എം പ്രൊഡക്ഷന്റെ ബാനറിൽ ഹബീബ് അബൂബക്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സഹ സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിനീഷ് രാജ് ആണ്. ഡി ഒ പി കൈകാര്യം ചെയ്യുന്നത് സാഗർ അയ്യപ്പൻ ആണ്. എഡിറ്റിംഗ് ഹരി രാജ ഗൃഹ. കഥ, സംവിധാനം മുജീബ് ടി മുഹമ്മദ്.
പുതുമുഖം വിഹാൻ വിഷ്ണു നായകനായ സത്താറിനെ അവതരിപ്പിക്കുന്നു. നയൻതാരയുടെ അറം എന്ന ചിത്രത്തിലൂടെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴക ത്ത് ശ്രദ്ധേയയായ സുനുലക്ഷ്മിയാണ് നായിക ആയ സാഹിബയെ അവതരിപ്പിക്കുന്നത്.
പ്രമുഖൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച സജിത്ത് രാജ് ഒരു പ്രധാന വേഷം ചെയ്യുന്നു. കൂടാതെ അമർനാഥ് ഹരിചന്ദ്രൻ,ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, സംക്രന്ദനൻ, നാഗരാജ്,ജിൻസി, അമ്പിളി,സൗമ്യരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യരാജ് എന്നിവരുടെ ഗാനങ്ങൾക്ക് ജോജി തോമസ് സംഗീതം പകർന്നിരിക്കുന്നു. കെ എസ് ചിത്ര, മുരുകൻ കാട്ടാക്കട, സിയാ ഹുൽ ഹക്ക് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം വിഷ്ണുവി ദിവാകർ. പ്രൊജക്റ്റ് ഡിസൈനർ
രാജീവ് ഗോപി. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ. ആർട്ട് രാജേഷ് ശങ്കർ. കോസ്റ്റുംസ് ഉണ്ണി പാലക്കാട്. മേക്കപ്പ് സുധി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടർ ബാലു നീലംപേരൂർ. വി.എഫ്.എക്സ് ബിനീഷ് രാജ്. ആക്ഷൻ കുങ്ഫു സജിത്ത്.
ഇടുക്കി,കട്ടപ്പന പ്രദേശങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഫെബ്രുവരി മാസം തിയേറ്ററിൽ എത്തുന്നു.
പി ആർ ഒ എം കെ ഷെജിൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: