ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ ഡിയുടെ മൂന്നാമത് നോട്ടീസിലും ഹാജരാവാതെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഇതോടെ കേജ്രിവാളിനെ ഏതു നിമിഷവും ഇ ഡി അറസ്റ്റ് ചെയ്തേക്കുമെന്ന സ്ഥിതി സംജാതമായിട്ടുണ്ട്. തനിക്കെതിരെ വ്യാജ കേസാണ് ഇ ഡി ചുമത്തിയിരിക്കുന്നതെന്ന് ആരോപിച്ചാണ് ചോദ്യം ചെയ്യലില്‍ നിന്ന് ദല്‍ഹി മുഖ്യമന്ത്രി മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്നത്.
കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം ജയിലിലാണ്. മൂന്നിന് ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന നിര്‍ദേശം കേജ്രിവാള് തള്ളിയതോടെ പുതിയ നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് ഇ ഡി. കേസില്‍ ഇതിനകം 14 പേര് അറസ്റ്റിലായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിസോദിയ അറസ്റ്റിലായത്. ആപ്പിന്റെ രാജ്യസഭാ അംഗം സഞ്ജയ് സിങ് ഒക്ടോബറിലും പിടിയിലായി.
കേജ്രിവാളിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് ബാംസുരി സ്വരാജ് രംഗത്തെത്തി. ദല്‍ഹി മുഖ്യമന്ത്രിയുടെ വിചാരം അദ്ദേഹം രാജ്യത്തെ എല്ലാ നിയമങ്ങള്‍ക്കും മുകളിലാണെന്നാണ്. അന്വേഷണം എങ്ങനെ വേണമെന്ന് അന്വേഷണ ഏജന്‍സിയാണോ കേജ്രിവാളാണോ തീരുമാനിക്കേണ്ടത്. വിവിഐപി സിന്‍ഡ്രോം ബാധിച്ച അവസ്ഥയിലാണ് കേജ്രിവാളെന്നും ബാംസുരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: