Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമ ജന്മഭൂമിയില്‍ ഉയരുക അഞ്ചിലേറെ ചെറിയ ക്ഷേത്രങ്ങളും; രാമക്ഷേത്രത്തെ കുറിച്ച് അറിയാത്ത 20 സവിശേഷതകള്‍ ഇതാ

ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jan 4, 2024, 12:40 pm IST
in India, Samskriti, Special Article
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യമെങ്ങും അയോധ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമാണിത്. ജനുവരി 22ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥാ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങ് നടത്തുക. രാജ്യത്തിലെ വിവിധ എല്ലാ ജനങ്ങളെയും ചടങ്ങിലേക്ക് ക്ഷേത്രത്തിന്റെ അധികൃതര്‍ സ്വീകരിച്ചുകഴിഞ്ഞു.

ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ക്ഷേത്രത്തിന്റെ അധികൃതര്‍ തന്നെ പുറത്തു വിട്ടിരിക്കുകയാണ്. നിര്‍മ്മാണം, വലുപ്പം, നിര്‍മ്മാണ രീതി, കൊത്തുപണികള്‍ ഉള്‍പ്പെടെ ഇരുപതോളം പ്രത്യേകതകളെ കുറിച്ചാണ് അവര്‍ വിശദീകരിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

Shri Ram Janmabhoomi Mandir first floor – Construction Progress.

श्री राम जन्मभूमि मंदिर प्रथम तल – निर्माण की वर्तमान स्थिति pic.twitter.com/iYqveMeUcZ

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) December 15, 2023

  • പരമ്പരാഗത നാഗര ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം:

നാഗര ശൈലി അല്ലെങ്കില്‍ നാഗര വാസ്തുവിദ്യാ എന്നത് ക്ഷേത്ര വാസ്തുവിദ്യയുടെ ഒരു ശൈലിയാണ്, ഇത് വടക്കന്‍, പടിഞ്ഞാറന്‍, കിഴക്കന്‍ ഭാരതത്തില്‍ (ബംഗാള്‍ പ്രദേശം ഒഴികെ), പ്രത്യേകിച്ച് മാള്‍വ, രാജ്പുതാന, കലിംഗ എന്നിവയ്‌ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് പ്രചാരത്തിലുള്ളത്.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ് (ഒഡീഷയുടെ അതിര്‍ത്തി പ്രദേശങ്ങള്‍), പശ്ചിമ ബംഗാള്‍ (തെക്കുപടിഞ്ഞാറ്, സുന്ദര്‍ബന്‍സ് പ്രദേശങ്ങള്‍) എന്നിവിടങ്ങളില്‍ നാഗര ശൈലിയിലുള്ള ക്ഷേത്രങ്ങളാണ് കാണപ്പെടുന്നത്.

ആദ്യകാല നാഗര ശൈലി ഏഴാം നൂറ്റാണ്ടില്‍ മുഖ്യധാരാ നാഗര ശൈലിയായി രൂപാന്തരപ്പെട്ടു. ഈ വാസ്തുവിദ്യാ ശൈലി ഹിന്ദു ക്ഷേത്ര വാസ്തുവിദ്യയുടെ രണ്ട് പ്രധാന ശൈലികളില്‍ ഒന്നാണ്, മറ്റൊന്ന് ദ്രാവിഡ വാസ്തുവിദ്യാ ശൈലിയാണ്. നാഗര ശൈലിയില്‍ മൂന്ന് ഉപ ശൈലികള്‍ ഉണ്ട്, അവ പരസ്പരം അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു.

Pictures taken this morning at Shri Ram Janmabhoomi Mandir site.

श्री राम जन्मभूमि मंदिर परिसर में आज प्रातः काल लिए गए चित्र pic.twitter.com/MOaDIiS91Y

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) December 24, 2023

  • ക്ഷേത്രത്തിന് 380 അടി നീളവും (കിഴക്ക് പടിഞ്ഞാറ്) 250 അടി വീതിയും 161 അടി ഉയരവുമുണ്ട്.
  • ക്ഷേത്രത്തിന് മൂന്ന് നിലകളാണുള്ളത്, ഓരോ നിലയും 20 അടി ഉയരത്തിലാണ്. അമ്പലത്തില്‍ ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്.
  • പ്രധാന ശ്രീകോവിലില്‍ ഭഗവാന്‍ ശ്രീരാമന്റെ ബാലക രൂപവും (ശ്രീരാമ ലല്ലയുടെ വിഗ്രഹം) ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഉണ്ട്.
  • അഞ്ച് മണ്ഡപങ്ങളാണ് (ഹാള്‍) ക്ഷേത്രത്തിനുള്ളത്. നൃത്യ മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാര്‍ത്ഥന, കീര്‍ത്തന മണ്ഡപങ്ങള്‍.
  • ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങള്‍ തൂണുകളിലും മതിലുകളിലും കൊത്തിവച്ചിട്ടുണ്ട്.
  • സിംഗ് ദ്വാരിലൂടെ 32 പടികള്‍ കയറി കിഴക്ക് നിന്നാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.
  • ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സൗകര്യാര്‍ത്ഥം റാമ്പുകളും ലിഫ്റ്റുകളും ക്ഷേത്രത്തില്‍ ഒരുക്കുന്നുണ്ട്.
  • 732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള കോമ്പൗണ്ട് മതിലാണ് ക്ഷേത്രത്തിനുള്ളത്.
  • കോമ്പൗണ്ടിന്റെ നാല് കോണുകളിലും നാല് ക്ഷേത്രങ്ങളുമുണ്ട്. സൂര്യ ദേവന്‍, ദേവി, ഗണപതി, ശിവന്‍ ഭഗവാന്‍ എന്നിവരാണ് ഇവിടുത്തെ പ്രതിഷ്ഠ. വടക്കേ ഭുജത്തില്‍ മാ അന്നപൂര്‍ണയുടെ ക്ഷേത്രവും തെക്കേ ഭുജത്തില്‍ ഭഗവാന്‍ ഹനുമാന്റെ ക്ഷേത്രവുമാണ്.
  • ക്ഷേത്രത്തിന് സമീപം പുരാതന കാലഘട്ടത്തിലെ ചരിത്രപ്രസിദ്ധമായ ഒരു കിണര്‍ (സീത കൂപ്പ്) ഉണ്ട്.
  • ശ്രീരാമ ജന്മഭൂമി മന്ദിര്‍ സമുച്ചയത്തില്‍, മഹര്‍ഷി വാല്മീകി, മഹര്‍ഷി വസിഷ്ഠ, മഹര്‍ഷി വിശ്വാമിത്രന്‍, മഹര്‍ഷി അഗസ്ത്യ, നിഷാദ് രാജ്, മാതാ ശബ്രി, ദേവി അഹല്യ എന്നിവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ക്ഷേത്രങ്ങളുമുണ്ട്.
  • സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത്, കുബേര്‍ തിലയില്‍, ഭഗവാന്‍ ശിവന്റെ പുരാതന മന്ദിറും ജടായു പ്രതിഷ്ഠയും പുനഃസ്ഥാപിച്ചു.
  • ക്ഷേത്രത്തില്‍ ഒരിടത്തും ഇരുമ്പ് ഉപയോഗിച്ചിട്ടില്ല എന്നതാണ് ഒരു വലിയ പ്രത്യേകത. കാലക്രമേണ നശിച്ചുപോകും എന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള നിര്‍മ്മാണം സ്വീകരിച്ചത്.
  • ക്ഷേത്രത്തിന്റെ അടിസ്ഥാനം 14 മീറ്റര്‍ കട്ടിയുള്ള റോളര്‍കോംപാക്ടഡ് കോണ്‍ക്രീറ്റിന്റെ (ആര്‍സിസി) പാളി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇതിന് കൃത്രിമ പാറയുടെ രൂപം നല്‍കിയിട്ടുണ്ട്.
  • ഭൂമിയിലെ ഈര്‍പ്പത്തില്‍ നിന്നുള്ള സംരക്ഷണത്തിനായി, കരിങ്കല്ല് ഉപയോഗിച്ച് 21 അടി ഉയരമുള്ള ഒരു സ്തംഭം നിര്‍മ്മിച്ചിട്ടുണ്ട്.
  • ക്ഷേത്ര സമുച്ചയത്തില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, അഗ്‌നി സുരക്ഷാ സംവിധാനം, ഒരു സ്വതന്ത്ര പവര്‍ സ്‌റ്റേഷന്‍ എന്നിവയുമുണ്ട്.
  • 25,000 പേരെ ഉള്‍ക്കൊള്ളുന്ന ഒരു തീര്‍ത്ഥാടക സൗകര്യ കേന്ദ്രവും (പിഎഫ്‌സി) നിര്‍മ്മാണത്തിലാണ്, ഇത് തീര്‍ഥാടകര്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങളും ലോക്കര്‍ സൗകര്യവും നല്‍കും.
  • ബാത്ത് ഏരിയ, വാഷ്‌റൂം, വാഷ്‌ബേസിന്‍, ഓപ്പണ്‍ ടാപ്പുകള്‍ തുടങ്ങിയവയുള്ള പ്രത്യേക ബ്ലോക്കും സമുച്ചയത്തിലുണ്ടാകും.
  • ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. പരിസ്ഥിതി, ജല സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ഇത് നിര്‍മ്മിക്കുന്നത്, 70 ഏക്കര്‍ പ്രദേശത്തിന്റെ 70% പച്ചയായി അവശേഷിക്കുന്നു.

Features of Shri Ram Janmbhoomi Mandir

1. The Mandir is in the traditional Nagar style.

2. The Mandir has a length (east-west) of 380 feet, a width of 250 feet, and a height of 161 feet.

3. The Mandir is three-storied, with each floor being 20 feet tall. It has a total of 392… pic.twitter.com/Sp2BzzU5sv

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) January 4, 2024

Tags: SreeRam Janmabhoomi Theertha TempleRam MandirAyodhya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

പുതിയ വാര്‍ത്തകള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies