ന്യൂദല്‍ഹി : ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വീണ്ടും വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.നെഹറുവിന്റെ ചൈനീസ് നയം പരാജയമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയമായ കാഴ്ചപ്പാട് ഉണ്ടായിരുന്നെങ്കില്‍ ചൈനയെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു.ചൈനീസ് നയത്തെ ചൊല്ലി നെഹ്റുവും ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ പട്ടേലുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ചൈനീസ് നയത്തില്‍ ഇരുവര്‍ക്കുമുണ്ടായിരുന്നത്.
പാകിസ്ഥാന്, ചൈന, അമേരിക്ക രാജ്യങ്ങളുമായുളള ബന്ധം സംബന്ധിച്ച് ഭാരതം സ്വതന്ത്രമാപ്പോള് തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. അക്കാലത്ത് നെഹ്റുവും പട്ടേലും തമ്മില്‍ നടന്ന എഴുത്തുകുത്തുകളില്‍ ഇക്കാര്യം വ്യക്തമാണെന്ന് ജയശങ്കര്‍ പറഞ്ഞു. വൈ ഭാരത് മാറ്റേഴ്സ് എന്ന തന്റെ പുതിയ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതി വിഷയം സംബന്ധിച്ചും നെഹ്റു സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവുന്നതല്ല. ആദ്യം ചൈന സുരക്ഷാ സമിതിയില്‍ അംഗമാകട്ടെ എന്ന നിലപാടാണ് നെഹ്റുവിനുണ്ടായിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത് 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച വേളയിലാണെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ഒടുവില്‍ െചനയുമായുള്ള യുദ്ധത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് നെഹ്റു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് കത്തെഴുതി.താങ്കളുടെ സഹായം ആവശ്യമുണ്ടെന്നും എന്നാല്‍ ആ സഹായം മറ്റുളളവര്‍ എങ്ങനെ വിലയിരുത്തുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നുമാണ് നെഹ്റു എഴുതിയത്. അക്കാലത്തെ ഇടത് അനുകൂല സമീപനവും അമേരിക്കയോടുളള ശത്രുതാ മനോഭാവവും നെഹ്റുവിന്റെ നയങ്ങളില്‍ പ്രകടമാണെന്ന് ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: