മൈസൂര്‍: മൈസൂരില്‍ നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജ് നിര്‍മ്മിച്ച രാംലല്ലയുടെ ശില്‍പം അയോധ്യ ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തതെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. അയോധ്യയിലെ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠക്കായുള്ള വിഗ്രഹത്തിന്റെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. നമ്മുടെ രാജ്യത്തെ പ്രശസ്ത ശില്പി യോഗിരാജ് അരുണ്‍ കൊത്തിയെടുത്ത ശ്രീരാമന്റെ വിഗ്രഹം അയോധ്യയില്‍ സ്ഥാപിക്കുമെന്നും അദേഹം പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍ താന്‍ സമര്‍പ്പിച്ച വിഗ്രഹം സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അരുണ്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാക്കളും എക്‌സിലെ പോസ്റ്റുകള്‍ തന്നില്‍ വിശ്വാസം ജനപ്പിക്കുന്നുവെന്നും അദേഹം പറഞ്ഞു.
"ಎಲ್ಲಿ ರಾಮನೋ ಅಲ್ಲಿ ಹನುಮನು"
ಅಯೋಧ್ಯೆಯಲ್ಲಿ ಶ್ರೀರಾಮನ ಪ್ರಾಣ ಪ್ರತಿಷ್ಠಾಪನಾ ಕಾರ್ಯಕ್ಕೆ ವಿಗ್ರಹ ಆಯ್ಕೆ ಅಂತಿಮಗೊಂಡಿದೆ. ನಮ್ಮ ನಾಡಿನ ಹೆಸರಾಂತ ಶಿಲ್ಪಿ ನಮ್ಮ ಹೆಮ್ಮೆಯ ಶ್ರೀ @yogiraj_arun ಅವರು ಕೆತ್ತಿರುವ ಶ್ರೀರಾಮನ ವಿಗ್ರಹ ಪುಣ್ಯಭೂಮಿ ಅಯೋಧ್ಯೆಯಲ್ಲಿ ಪ್ರತಿಷ್ಠಾಪನೆಗೊಳ್ಳಲಿದೆ. ರಾಮ ಹನುಮರ ಅವಿನಾಭಾವ ಸಂಬಂಧಕ್ಕೆ ಇದು… pic.twitter.com/VQdxAbQw3Q
— Pralhad Joshi (@JoshiPralhad) January 1, 2024
ശ്രീരാമവിഗ്രഹം ബാലകരൂപത്തില്‍ ഉള്ളതായിരിക്കണമെന്നും അതിന് ഒരു ദൈവികത ഉണ്ടാകണമെന്നും ഞാന്‍ ആഗ്രഹിച്ചു. കാരണം അത് ദൈവത്തിന്റെ അവതാരത്തിന്റെ ശില്‍പ്പമാണ്. ശില്‍പ്പം കാണുന്നവര്‍ക്ക് അത് അനുഭവപ്പെടണമെന്നും അരുണ്‍ പറഞ്ഞു. കുട്ടികളെപ്പോലെയുള്ള മുഖത്തോടൊപ്പം ദൈവിക ഭാവവും മനസ്സില്‍ വെച്ചുകൊണ്ട്, ഏകദേശം ആറേഴു മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എന്റെ ജോലി ആരംഭിച്ചു.
സെലക്ഷനേക്കാള്‍ കൂടുതല്‍ ജനങ്ങളുടെ അംഗീകാരമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ മാത്രമേ ഞാന്‍ സന്തോഷവാനാവൂവെന്നും ശില്‍പി കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും അരുണ്‍ യോഗിരാജാണ് നിര്‍മ്മിച്ചത്. നേരത്തെ 2021ല്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ധാമില്‍ സ്ഥാപിച്ചിട്ടുള്ള ആദിശങ്കരാചാര്യരുടെ പ്രതിമയുടെ ശില്‍പിപ്പിയും അദ്ദേഹം തന്നയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: