വാഷിംഗ്ടണ്‍: ഭാരതവിരുദ്ധ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍ ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക ശക്തികളുടെ രാഷ്ട്രീയ അജണ്ടയെ പിന്തുണയ്ക്കുന്നത് വിവാദമാകുന്നു. ബംഗ്ലാദേശിലെ റെഡിമെയ്ഡ് ഗാര്‍മെന്റ് മേഖലയിലെ തൊഴിലാളികള്‍ക്ക് ‘ന്യായമായ വേതനം’ ഉറപ്പാക്കാന്‍ അമേരിക്കന്‍ അപ്പാരല്‍ & ഫുട്വെയര് അസോസിയേഷനോട് ഇല്‍ഹാന്‍ ഒമര്‍ നടത്തിയ അഭ്യര്‍ത്ഥനയാണ് ഒടുവില്‍ ചര്‍ച്ചയാകുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബംഗ്ലാദേശില്‍ നിന്ന് വളരെ കുറഞ്ഞ വിലയ്ക്കാണ് സാധനങ്ങള്‍ വാങ്ങുന്നത്. വേതനം ഇനിയും വര്‍ധിപ്പിക്കേണ്ടി വന്നാല്‍, ശരാശരി ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിക്കും. തല്‍ഫലമായി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകും. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഈ വിലക്കയറ്റം താങ്ങാന്‍ കഴിയില്ല. ഇതറിഞ്ഞ് ഇല്‍ഹാന്‍ ഒമര്‍ കത്ത് എഴുതിയത് ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക ശക്തികളുടെ രാഷ്ട്രീയ അജണ്ടയെ സേവിക്കാന്‍ വേണ്ടിയാണെന്നാണ് ആക്ഷേപം.
ഇല്‍ഹാന്‍ ഒമര്‍ എഴുതിയ കത്ത് പത്രക്കുറിപ്പ്്, ജോണ്‍ ഡാനിലോവിക്സ് ഉള്‍പ്പെടെയുള്ള അള്‍ട്രാ ഇസ്ലാമിസ്റ്റ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) പ്രവര്‍ത്തകരും ലോബിയിസ്റ്റുകളും സാമൂഹ്യമധ്യമങ്ങളില്‍ ആവേശത്തോടെ പ്രചരിപ്പിക്കാന്‍ തുടങ്ങി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ലെബനന് ഹിസ്ബുള്ളയോടും ഹമാസിനോടും വളരെയധികം ചായ്വുള്ളവരാണ്. 2006ല്‍ അന്നത്തെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെയും ജമാഅത്ത്ഇഇസ്ലാമിയുടെയും സഖ്യസര്‍ക്കാര്‍ ലെബനന് തീവ്രവാദ ഗ്രൂപ്പിനെ ബഹുമാനിക്കാന്‍ ഒരു പാലത്തിന് ‘ഹിസ്ബുള്ള പാലം’ എന്ന് നാമകരണം ചെയ്തിരുന്നു.
2019 മുതല്‍ മിനസോട്ടയില്‍നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഉമര്‍ ഇസ്രായേലിന് അമേരിക്ക സൈനിക സഹായം നല്കുന്നതില് കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ്. ”ഒരു ഉത്തരവാദിത്തവുമില്ലാതെ നമ്മള് ഇസ്രായേല്‍ സര്‍ക്കാരിന് ഒരു വര്‍ഷം 3.8 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്കുന്നു. നമ്മള് സംസാരിക്കുമ്പോള്‍, ഇസ്രായേലി സൈന്യം 500ലധികം ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കാന്‍ പദ്ധതിയിടുന്നു. ഈ അക്രമത്തിന് ധനസഹായം നല്കാന് നമ്മുടെ പണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം” കഴിഞ്ഞ വര്‍ഷം ശൈഖ് ജറാഹിലെ സംഘര്‍ഷ സമയത്ത് ഇല്‍ഹാന്‍ ഉമര്‍ തുറന്നടിച്ചിരുന്നു.
ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടി ‘വിനാശകരമായ അനന്തരഫലങ്ങള്‍’ ഉണ്ടാക്കുമെന്ന് അവര്‍ ഒരു പത്രക്കുറിപ്പും പുറത്തിറക്കി . ജൂതന്മാരോടും ഇസ്രായേലിനോടുമുള്ള ഒമറിന്റെ വിദ്വേഷം വളരെ തീവ്രമാണ്, അവര്‍ ഇസ്രായേല്‍ സൈന്യത്താല്‍ കൊല്ലപ്പെട്ട ഫലസ്തീനികളെന്ന് ആരോപിച്ച് മരിച്ച കുട്ടികളുടെ വ്യാജ ചിത്രം പങ്കിടാന്‍ പോലും അവള് മടിച്ചില്ല . നിരവധി ഏജന്‍സികളുടെ വസ്തുതാ പരിശോധനയ്ക്ക് ശേഷം, മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ 2013 ല്‍ നാഷണല്‍ ജിയോഗ്രാഫിക്കിന്റെ ഒരു ലേഖനത്തില്‍ നിന്ന് എടുത്തതാണെന്ന് കണ്ടെത്തി. മരിച്ച കുട്ടികള്‍ 2013 ഓഗസ്റ്റ് 21 ന് രാസായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിറിയയില്‍ നിന്നുള്ളവരായിരുന്നു.2022 ഏപ്രിലില്‍ പാകിസ്ഥാനിലേക്കും പാക് അധിനിവേശ കാശ്മീരിലേക്കും ഇല്‍ഹാന്‍ ഒമര്‍ സന്ദര്‍ശനം നടത്തിയത് പാകിസ്ഥാന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയെന്ന് രേഖകള്‍.പുറത്തു വന്നിരുന്നു. യു.എസ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സാമ്പത്തിക വെളിപ്പെടുത്തലിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഏപ്രില്‍ 18 മുതല്‍ 24 വരെയുള്ള യാത്രയ്ക്കിടെ ഇല്‍ഹാന്റെ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിച്ചതും പാക് സര്‍ക്കാരാണ്.
അല്‍ ഖ്വയ്ദയുമായി ചര്‍ച്ചകള്‍ ആരംഭിച്ച പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഒസാമ ബിന്‍ ലാദനെ ‘രക്തസാക്ഷി’ എന്ന് പരാമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് എന്നിവരുമായി ഇല്‍ഹാന്‍ ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു. ഡെമോക്രാറ്റിക് അംഗമായ ഇല്‍ഹാന്റെ പാക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇല്‍ഹാന്റെ സന്ദര്‍ശനം അനൗദ്യോഗികവും വ്യക്തിഗതവുമാണെന്നും യാതൊരു തരത്തിലും ബൈഡന് ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു യു.എസിന്റെ വിശദീകരണം. കാശ്മീര്‍ പ്രദേശത്ത് അധിനിവേശം നടത്തുന്ന മുസ്ലിംകളെ ഭാരതം അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ കോണ്‍ഗ്രസിനോട് നടത്തിയ പ്രസംഗം ബഹിഷ്കരിക്കുമെന്ന് ഇല്‍ഹാന്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍ മത, മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് കാട്ടി ഇല്‍ഹാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ജനപ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍, പാകിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഇല്‍ഹാന്‍ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ജൂത വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എസ് ജനപ്രതിനിധി സഭയിലെ വിദേശകാര്യ കമ്മിറ്റിയില്‍ നിന്ന് ഇല്‍ഹാനെ പുറത്താക്കിയിരുന്നു.2022ല്‍ ഇല്‍ഹാന്‍ ഒമറും ഭര്‍ത്താവും ലോകകപ്പ് ഗെയിമുകള്‍ക്കായി ദോഹയിലേക്ക് പോയതും ചര്‍ച്ചയായി. അവിടെ അവര്‍ സോക്കര്‍ താരം ഡേവിഡ് ബെക്കാമിനും പൊള്ളലേറ്റ അജ്ഞാതനുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കിട്ടു. യാത്രയുടെ ചെലവ് ഖത്തര്‍ സര്‍ക്കാറാണ് വഹിച്ചത് എന്നതാണ് വിവാദമായത്. ഒമറിന്റെ ഗള്‍ഫ് രാജ്യ സന്ദര്‍ശനത്തിന് പണം നല്‍കിയതായി വാഷിംഗ്ടണ്‍ ഡിസിയിലെ ഖത്തര്‍ എംബസി സ്ഥിരീകരിച്ചു. ‘മ്യൂച്വല്‍ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് ആക്ട് പ്രകാരം അംഗീകൃതമായ ഒരു പ്രോഗ്രാമിന്റെ ഭാഗമായി’ വിദേശ ഗവണ്മെന്റുകള് ധനസഹായം നല്കുന്ന യാത്രകള്‍ നടത്തുന്നതിന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അനുമതിയുണ്ട്. സന്ദര്‍ശനത്തിന് രണ്ട് മാസം മുമ്പ്, ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ നഷ്ടപരിഹാരത്തിനും ശാക്തീകരണത്തിനുമുള്ള മൂര്‍ത്തമായ നടപടികള്‍.സ്വീകരിക്കാതിരുന്നതിന് ഫിഫയുടെ നിഷ്ക്രിയത്വത്തെ വിമര്‍ശിച്ചും ഒമര്‍ കത്തെഴുതിയിരുന്നു.
സോമാലിയയിലെ അഭ്യന്തര യുദ്ധത്തിന്റെ സാഹചര്യത്തില്‍ അഭയാര്‍ത്ഥികളായി കെനിയയിലെത്തി 1995ല്‍ അമേരിക്കയില്‍ അഭയം തേടിയ കുടുംബമാണ് ഇല്‍ഹാന്‍ ഒമറി്ന്റേത്. ന്യൂയോര്‍ക്കില്‍ പിതാവ് ടാക്സി െ്രെഡവറായി ജോലി ആരംഭിച്ചു. തുടര്‍ന്ന് ഒരു തപാല്‍ ഓഫീസില്‍ ജോലിയിലെത്തി. പതിനേഴാം വയസ്സില്‍ ഇല്‍ഹാന്‍ ഉമറിന് അമേരിക്കന്‍ പൗരത്വം ലഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: