പ്യോങ്യാങ് (ഉത്തരകൊറിയ): കൊറിയന്‍ മേഖലയില്‍ എപ്പോള്‍ വേണമെങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. പ്രകോപനം ഉണ്ടായാല്‍ യുഎസിനെയും ദക്ഷിണ കൊറിയയെയും ‘സമ്പൂര്‍ണമായി ഉന്മൂലനം’ ചെയ്യാന്‍ ഉത്തരകൊറിയന്‍ സൈന്യത്തിന് കിം ഉത്തരവിട്ടതായി യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊറിയന്‍ മേഖലയില്‍ സായുധ സംഘട്ടനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടാകാമെന്നും പറഞ്ഞു. സൈന്യത്തിന്റെ സജ്ജീകരണ ഭാവം പൂര്‍ണ്ണമാക്കാന്‍ കിം ആവശ്യപ്പെട്ടു. ഞായറാഴ്ച ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയിലെ പ്രധാന കമാന്‍ഡിംഗ് ഓഫീസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപിലെ നിര്‍ണായക സുരക്ഷാ അന്തരീക്ഷം ദിവസങ്ങള്‍ കഴിയുന്തോറും സായുധ സംഘട്ടനത്തിന്റെ വക്കിലേക്ക് അടുക്കുന്നതും യുഎസിന്റെയും മറ്റ് ശത്രുസൈന്യങ്ങളുടെയും സൈനിക ഏറ്റുമുട്ടലിന്റെ സ്വഭാവവും വിശദമായി വിശകലനം ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. ഡിപിആര്‍കെയുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനും സൈന്യത്തിന്റെ പതിവ് സൈനിക പ്രതികരണ ഭാവം മികച്ചതാക്കുന്നതിനുമുള്ള വാള് കൂടുതല്‍ മൂര്‍ച്ച കൂട്ടേണ്ടതിന്റെ അടിയന്തിരാവസ്ഥയാണ് സാഹചര്യം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എപ്പോള്‍ വേണമെങ്കിലും സായുധ സംഘട്ടനം ഉണ്ടായേക്കാം. കൊറിയന്‍ പോരാട്ടം എത്രത്തോളം ചലനാത്മകമായി മുന്നേറുന്നുവോ അത്രയും തീവ്രമായി അമേരിക്കന്‍ സാമ്രാജ്യത്വവും ദക്ഷിണകൊറിയന്‍ വംശത്തെു തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡിപിആര്കെയ്ക്കെതിരെ ശത്രുക്കള്‍ സൈനിക ഏറ്റുമുട്ടലിനും പ്രകോപനത്തിനും തയ്യാറായാല്‍, ഒരു മടിയും കൂടാതെ എല്ലാ കഠിനമായ മാര്‍ഗങ്ങളും സാധ്യതകളും സമാഹരിച്ച് അവരെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ നമ്മുടെ സൈന്യം പ്രവര്‍ത്തിക്കണമെന്ന് ഉത്തരകൊറിയന്‍ നേതാവിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: