കോഴിക്കോട്: നഗരത്തിൽ പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കർശന നിയന്ത്രണം. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വിവിധ ഇടങ്ങളിലായി 10 സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് കർശന പരിശോധന തുടരും. നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
വാഹനങ്ങളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ചരക്ക് വാഹനങ്ങൾക്ക് നഗരത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. വൈകിട്ട് മൂന്ന് മണിയ്ക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടില്ല. ഓൾട്ടർ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ബൈക്ക് സ്റ്റണ്ട് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അനുവാദം ഇല്ലാതെ ലൈവ് ഷോകൾ നടത്താൻ പാടില്ല. എക്സിബിഷൻ ലൈസൻസ് ഇല്ലാതെ വെടിക്കെട്ടുകൾ നടത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും.
തട്ടുകടകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ നേരത്തെ അടക്കണമെന്നാണ് നിർദേശം. പ്രദേശത്ത് മഫ്തി പോലീസിനെ കൂടുതൽ നിയോഗിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് പൊലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: