തൃശൂർ: കേരളത്തിലെത്തുന്ന പ്രാധാനമന്ത്രി നരേനദ്രമോദിക്ക് മുന്നിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വം. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തർക്കം നിലനിൽക്കുകയാണ്. ഈ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
ജനുവരി മൂന്നിന് നടക്കുന്ന മോദിയുടെ റോഡ് ഷോ വേളയിലാകും മിനി പൂരം സജ്ജമാക്കുക. ഇതിനോടനുബന്ധിച്ച് സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാകും മിനി പൂരം അരങ്ങേറുക.
പതിനഞ്ച് ആനകളെ അണിനിരത്തി 200-ഓളം പേരുടെ മേളവും മിനി പൂരത്തിന്റെ ഭാഗമായി സജ്ജമാക്കും. മുമ്പ് 1986-ൽ മാർപാപ്പ എത്തിയപ്പോഴാണ് തൃശൂരിൽ മിനി പൂരം ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: