(നാമകരണ സംസ്കാരം തുടര്‍ച്ച)
അഭിഷേകം
ശിക്ഷണവും പ്രേരണയും
കുട്ടി പല യോനികളില്‍ ചുറ്റിക്കറങ്ങിയശേഷം മാനവയോനിയില് എത്തിയിരിക്കുകയാണ്. അതിനാല്‍ അതിന്റെ മനസ്സിന്മേല് മൃഗീയ സംസ്കാരങ്ങളുടെ പതിപ്പുകള്‍ ഉണ്ടായിരിക്കുക സ്വാഭാവികമാണ്. ഇതു മാറ്റേണ്ടത് ആവശ്യമാണ്. മൃഗീയവൃത്തി അതേപടിയിരുന്നാല് മനുഷ്യശരീരത്തിന്റെ വൈശിഷ്ട്യമെന്താണ്? ആരുടെ അന്തഃകരണത്തിലാണോ മാനവീയ ആദര്‍ശങ്ങളോടു നിഷ്ഠയും പ്രതിപത്തിയുമുള്ളത് അവരെയാണ് മനുഷ്യരെന്നു പറയുന്നത്. ഇന്ദ്രിയപരായണത, സ്വാര്ത്ഥതല്പരത, ഉദ്ദേശരാഹിത്യം, ഭാവിയെപ്പറ്റി ചിന്തയില്ലായ്മ, സംയമനമില്ലായ്മ മുതലായ ദോഷങ്ങള്‍ക്ക് മൃഗീയവൃത്തി എന്നു പറയുന്നു. ആരില്‍ ഇവയുടെ ബാഹുല്യം ഉണ്ടായിരിക്കുന്നുവോ അവര്‍ മനുഷ്യമൃഗങ്ങളാണ്. നമ്മുടെ നവജാതശിശു മനുഷ്യമൃഗമായി നിലകൊള്ളരുത്. അതിന്റെ ചിരകാല സഞ്ചിതമായ ദൂഷ്യസംസ്കാരങ്ങള് മാറ്റുക തന്നെ വേണം. ഈ സംശോധനത്തിനുവേണ്ടി സംസ്കാര മണ്ഡപത്തില്‍ പ്രവേശിക്കുമ്പോള്‍തന്നെ ഏറ്റവുമാദ്യം കുട്ടിയുടെ മേല്‍ ജലം തളിച്ച് പവിത്രീകരണം നടത്തുന്നു.
ക്രിയയും ഭാവനയും:
തളിക്കാനുള്ള ജലം വച്ചിരിക്കുന്ന കലശത്തില്‍ മുഖ്യകലശത്തില്നിന്നും എടുത്ത അല്പം ജലമോ അഥവാ ഗംഗാജലമോ ചേര്‍ക്കുക. മന്ത്രം ചൊല്ലുന്നതോടൊപ്പം കുട്ടിയുടെയും സംസ്കാരം ചെയ്യിക്കുന്നവരുടേയും ഉപകരണങ്ങളുടേയും മേല്‍ ജലം തളിച്ച് പവിത്രീകരണം നടത്തുക. ഈ സമയത്ത് ഇപ്രകാരം ഭാവിക്കുക: ഈശ്വരദത്തമായ അവസരം പ്രയോജനപ്രദമാക്കാന്വേണ്ടി ശിശുരൂപത്തില്‍ അവതരിച്ചിരിക്കുന്ന ഈ ജീവാത്മാവിനെ നാം അഭിനന്ദിക്കുകയാണ്, ദൈവികവിധാനത്തിന് അനുയോജ്യമായ രീതിയില്‍ ശിശുവില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള കഴിവുളവാക്കുന്നതിനുവേണ്ടി ശ്രേഷ്ഠസംസ്കാരങ്ങളുടെയും സദ്ശക്തികളുടേയും സ്രോതസ്സിനാല്‍ ഇതിന്റെ മേല്‍ അനുഗ്രഹങ്ങള്‍ വര്ഷിക്കപ്പെടുകയാണ്. സന്നിഹിതരായ സകലരും തങ്ങളുടെ ഭാവന ഇതില്‍ ലയിപ്പിച്ച് ഈ പ്രക്രിയയെ കൂടുതല്‍ ചൈതന്യവത്താക്കുന്നു.
ഓം ആപോ ഹിഷ്ഠാ മയോ ഭുവഃ
താന ളഊര്ജ്ജേ ദധാതന
മഹേ രണായ ചക്ഷസേ
ഓം യോ വഃ ശിവതമോ രസഃ
തസ്യ ഭാജയതേഹ നഃ
ഉശതീരിവ മാതരഃ
ഓം തസ്മാളഅരംഗമാമവോ
യസ്യ ക്ഷയായ ജിന്വഥഃ
ആപോ ജന യഥാ ച നഃ.
മേഖലാബന്ധനം
ശിക്ഷണവും പ്രേരണയും:
സംസ്കാരത്തിനായി തയ്യാറാക്കിയ മേഖല
(ചരട്) കുട്ടിയുടെ അരയില്‍ കെട്ടുന്നു. ഇത് സദാ സന്നദ്ധതയോടെ (അരയും തലയും മുറുക്കി) കഴിയുന്നതിന്റെ പ്രതീകമാണ്. പട്ടാളക്കാരും പോലീസുകാരും അരയില്‍ ബെല്റ്റു കെട്ടി ഡ്യൂട്ടി ചെയ്യുന്നു. ശാരീരികസൗകര്യപരമായി ഇതു ഉപയോഗപ്രദമല്ലെന്നു തോന്നിയേക്കാം. എന്നാല്‍ ഭാവനാപരമായ വീക്ഷണത്തില്‍ അരയില്‍ കെട്ടിയിരിക്കുന്ന അരപ്പട്ട ഊര്ജ്ജസ്വലത, ചുറുചുറുക്ക്, ചുണ, സന്നദ്ധത, കര്ത്തവ്യപാലനത്തിനുള്ള ഉത്സാഹം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഇവ മനുഷ്യനു വേണ്ടതായ പ്രാഥമികഗുണങ്ങളാണ്. ഇതില്‍ കുറവുണ്ടായിരുന്നാല് അവന് ശോചനീയവും ദയനീയവുമായ സ്ഥിതിയില്‍ കഴിഞ്ഞുകൊണ്ട് പുരോഗതിയില്ലാത്ത ജീവിതം നയിക്കേണ്ടിവരും. അലസന്മാരും ഉത്സാഹരഹിതരുമായ ആളുകള്‍ തങ്ങളുടെ കഴിവും പ്രാഗത്ഭ്യവും വെറുതെ പാഴാക്കുന്നു. അവ്യവസ്ഥിതവും ശിഥിലവുമായ സ്വഭാവം മനുഷ്യനെ എങ്ങുമില്ലാത്ത സ്ഥിതിയിലാക്കുന്നു. അവന്റെ ജോലിയില്‍ അടുക്കും ചിട്ടയുമില്ലാതെ ആകെ താറുമാറായിക്കിടക്കുന്നു. തല്‍ഫലമായി ആശാവഹമായ പരിണാമമൊന്നും ലഭിക്കുന്നുമില്ല.
ഈ ദോഷത്തിന്റെ ബീജം കുട്ടിയില്‍ മുളയ്ക്കാതിരിക്കാന്വേണ്ടി ജാഗരൂകതയും സന്നദ്ധതയും പ്രതിഷ്ഠിക്കുന്നതിന്റെ സൂചകമായി നാമകരണസമയത്ത് അരയില്‍ മേഖല കെട്ടുന്നു. രക്ഷാകര്ത്താക്കള് ഈ മേഖല കാണുമ്പോഴോക്കെ കുട്ടിയെ അലസതയും അശ്രദ്ധയും ബാധിക്കാതിരിക്കാന്വേണ്ടി കരുതലോടെ പ്രയത്നിക്കണമെന്നു ഓര്‍ക്കണം. കുട്ടി വളരുന്നതിനനുസരിച്ച് അതിന്റെ സ്വഭാവത്തില്‍ ചുണയും ചുറുചുറുക്കും അദ്ധ്വാനശീലവും ഏകാഗ്രചിത്തതയോടെ പണിചെയ്യാനുള്ള ശീലവും വളര്‍ത്തിക്കൊണ്ടിരിക്കണം. ഇതുമൂലം ഉണ്ടാകുന്ന പ്രയോജനങ്ങളെപ്പറ്റിയും സമയാനുസൃതം മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കണം.
ക്രിയയും ഭാവനയും:
മന്ത്രം ചൊല്ലുന്നതോടെ ശിശുവിന്റെ പിതാവ് അതിന്റെ അരയില്‍ മേഖല കെട്ടുക. ഈ സംസ്കരിച്ച ചരടിനോടൊപ്പം കുട്ടിയില്‍ സന്നദ്ധത, ജാഗരൂകത, സംയമനശീലം മുതലായ സല്‍ഗുണങ്ങള്‍ സ്ഥാപിക്കപ്പെടുകയാണെന്നും സകലരുടേയും സഹകരണത്തോടെ ഇവയ്ക്കു പോഷണവും വികസനവും ഉണ്ടാകുമെന്നും ഭാവിക്കുക.
ഓം ഇയം ദുരുക്തം പരിബാധമാനാ
വര്‍ണ്ണം പവിത്രം
പുനതീമ ആഗാത്
പ്രാണാപാനാഭ്യാം ബലമാദധാനാ,
സ്വസാദേവീ സുഭഗാ മേഖലേയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: