കല്‍പ്പറ്റ: വയനാട് വാകേരി സിസിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആവയല്‍ കല്ലിടാംകുന്നില്‍ കടുവ ആടിനെ കൊന്നു.
കാക്കനാട് വര്‍ഗീസെന്ന കര്‍ഷകന്റെ ആടിനെയാണ് കൊന്നത്. രാത്രി 9.30 ഓടെയാണ് സംഭവം.
ആടിന്റെ കരച്ചില് കേട്ടെത്തിയ വീട്ടുകാര്‍ ബഹളം വച്ചതോടെ കടുവ ഓടി മറയുകയായിരുന്നു. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി.
കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്നു ഭക്ഷിച്ചിരുന്നു.
ഇതിന് മുമ്പ് പ്രദേശത്ത് ഭീതി സൃഷ്ടിച്ച നരഭോജി കടുവയെ വനം വകുപ്പ് കൂട് വച്ച് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: