മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 318 റണ്‍സിനെതിരെ ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന് രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലാണ്. 29 റണ്‍സുമായി മുഹമ്മദ് റിസ്വാനും രണ്ട് റണ്ണുമായി ആമിര്‍ ജമാലുമാണ് ക്രീസില്‍. നാല് വിക്കറ്റ് കൈയിലിരിക്കെ 124 റണ്‍സ് പിറകിലാണ് പാകിസ്ഥാന്. മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് പാകിസ്ഥാനെ തകര്‍ത്തത്. നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
മൂന്നിന് 187 എന്ന നിലയിലാണ് ഓസീസ് ഇന്നയെ ബാറ്റിങ് ആരംഭിച്ചത്. തലേന്നത്തെ സ്കോറിനോട് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ട്രാവിസ് ഹെഡിന്റെ (17) വിക്കറ്റാണ് ഓസീസിന് ഇന്നലെ ആദ്യം നഷ്ടമായത്. ഷഹീന് അഫ്രീദിക്കായിരുന്നു വിക്കറ്റ്. പിന്നീട് മര്‍നസ് ലബുഷെയ്ന് (63), മിച്ചല്‍ മാര്‍ഷ് (41) സഖ്യം 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലബുഷെയ്നെ പുറത്താക്കി ജമാല്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്കി. പിന്നീടെത്തിയ അലക്സ് ക്യാരി (4), മിച്ചല്‍ സ്റ്റാര്‍ക്ക് (9), പാറ്റ് കമ്മിന്‍സ് (13), നതാന്‍ ലിയോണ്‍ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ജോഷ് ഹേസല്‍വുഡ് (5) പുറത്താവാതെ നിന്നു. ജമാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അഫ്രീദി, മിര്‍ ഹംസ, ഹസന് അലി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് സ്കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ഇമാം ഉള് ഹഖിന്റെ (10) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഷെഫീഖ് അബ്ദുള്ള (62), ഷാന്‍ മസൂദ് (54) സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷഫീഖിനെ പുറത്താക്കി കമ്മിന്‍സ് ഓസീസിന് ബ്രേക്ക് ത്രൂ നല്കി. ബാബര്‍ അസമിനെ ഒരു റണ്‍സിനും കമ്മിന്‍സ് മടക്കി. ഷാന്‍ മസൂദിനെ നതാന്‍ ലിയോണും തിരിച്ചയച്ചു. സൗദ് ഷക്കീലും (9), അഗ സല്‍മാനും (5) വന്നത് പോലെ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: