അയോധ്യക്ഷേത്ര ഉദ്ഘാടനച്ചടങ്ങിന് തനിക്ക് ക്ഷണമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസിലെ ഉയര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് ക്ഷണമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
അയോധ്യ ക്ഷേത്ര ഉദ്ഘാടനച്ചടങ്ങിന് പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമോ എന്ന കാര്യം അവര്‍ തീരുമാനിക്കുമെന്നും തരൂര്‍ പറഞ്ഞു.
2024 ജനവരി 22നാണ് അയോധ്യ രാമക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: