തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുനിത-സജി ദമ്പതികളുടെ മകൻ ശ്രീദേവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 36 ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുഞ്ഞിനെ കാണാനില്ലെന്ന് കാച്ചി മൂന്ന് മണിയോടെ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. ഇതിനിടെയാണ് ടവ്വൽ കിണറിന്റെ കൈവരിയിൽ നിന്ന് കണ്ടെത്തിയത്. പിന്നാലെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: