ന്യൂഡൽഹി: ലേ ലഡാക്കിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് പുലർച്ചെ 4.33-ഓടെയായിരുന്നു സംഭവം.
ഭൂനിരപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.ജമ്മുകശ്മീരിലെ അയൽപ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.പുലർച്ചെ 1.13-ഓടെയാണ് പ്രദേശത്ത് പ്രകമ്പനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: