തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ജനപ്രീയ സർവീസ് വന്ദേഭാരത് ഇനി വനിതയുടെ കരങ്ങളിലും. ലോക്കോ പൈലറ്റായി മരിയ ഗൊരേത്തി ചുമതലയേറ്റു. വന്ദേഭാരത് ഓടിക്കുന്നതിനുള്ള പരിശീലനം പൂർത്തിയാക്കി തിരുവനന്തപുരം ഡിവിഷനിലാണ് ചാർജ് എടുത്തിരിക്കുന്നത്.
റെയിൽവേയിൽ 25 വർഷത്തെ സർവീസാണ് ഈ വർഷം മരിയ പൂർത്തിയാക്കിയത്. ഇതിനൊപ്പമാണ് പുതിയ സർവീസിലേക്ക് കൂടി നിയോഗിക്കപ്പെട്ടത്. എറണാകുളം വരാപ്പുഴയിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: