തിരുവനന്തപുരം: ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ നല്കിയ പണം മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘം പിടിയിലായി. ബാലരാമപുരത്ത് നിന്ന് ആനയറയിലെ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ തമിഴ്നാട് സ്വദേശി വാഹനത്തിനത്തില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
അഞ്ച് പ്രതികളെ പേട്ട പൊലീസ് പിന്തുടര്ന്ന് പിടികൂടി. തട്ടിക്കൊണ്ടുപോകലിന് ഇരയായ ആള് തമിഴ്നാട് സ്വദേശിയും ഷോര്‍ട്ട് ഫിലിം ഡയറക്ടറുമാണ്.
ഷോര്‍ട്ട് ഫിലിം നിര്‍മിക്കാമെന്ന് പറഞ്ഞ് പ്രതികളില്‍ പണം വാങ്ങിയെങ്കിലും പദ്ധതി നടന്നില്ല. പണവും തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ബാലരാമപുരത്തെ വീട്ടിലെത്തി ഇയാളെ ബലമായി വാഹനത്തില്‍ കയറ്റി കടന്ന സംഘം പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തിയപ്പോള്‍, ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ വണ്ടിയുമായി രക്ഷപ്പെട്ട സംഘത്തെ പിന്തുടര്ന്നാണ് പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: