ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിന്റെ വികസന പദ്ധതികള്‍ക്കെല്ലാം അയിത്തം കല്പ്പിക്കുകയാണ് സര്‍ക്കാര്‍. ചാത്തന്നൂരില്‍ എന്ത് പദ്ധതി കൊണ്ടുവന്നാലും അത് പാതിവഴിയിലാണെന്ന ആക്ഷേപം ശക്തമാണ്. തകര്‍ന്നടിഞ്ഞ റോഡുകളുടെ ശവപറമ്പാണ് ചാത്തന്നൂര്‍. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ തിളക്കത്തിലാണ് ചാത്തന്നൂര്‍ നിയോജകമണ്ഡലം ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
മണ്ഡലത്തിലെ വ്യവസായ ശാലകള്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ നവകേരള സദസ് നടക്കുന്ന ചാത്തന്നൂര്‍ സഹകരണ സ്പിന്നിംഗ് മില്‍. ലേ ഓഫിലായ സ്പിന്നിംഗ് മില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഫണ്ടിന്റെ പിന്‍ബലത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ നവീകരിച്ച സ്പിന്നിംഗ് മില്‍ ഇപ്പോള്‍ ഭരണസമിതിയുടെ പിടിപ്പുകേട് കാരണം ആഴ്ചയില്‍ മൂന്ന് ദിവസം ലേ ഓഫിലാണ്. ഇതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി.
പരമ്പരാഗത വ്യവസായ ങ്ങളുടെ ഇറ്റില്ലമായിരുന്ന ഇവിടെ ഇപ്പോള്‍ തൊഴില്‍ മേഖലയില്‍ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. കയര്‍, കശുവണ്ടി, കൈത്തറി, മത്സ്യബന്ധന മേഖലയില്‍ തൊഴിലില്ലാതെ തൊഴിലാളി കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ടൂറിസം മേഖലയെ പൂര്‍ണമായും അവഗണിച്ച് നടപ്പാക്കിയ പദ്ധതികളെല്ലാം സംരഷണമില്ലാതെ നശിക്കുമ്പോള്‍ പ്രഖ്യാപനങ്ങള്‍ക്ക് മാത്രം യാതൊരു കുറവുമില്ല.
സ്വപ്നത്തിലൊതുങ്ങി ചാത്തന്നൂര്‍ താലൂക്ക് രൂപീകരണം
കൊല്ലം താലൂക്ക് വിഭജിച്ച് ചാത്തന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജനസംഖ്യയിലും വീടുകളുടെയും വില്ലേജുകളുടെയും എണ്ണത്തിലും വിസ്തീര്‍ണത്തിലും കൊല്ലം വളരെ മുന്നിലാണ്.
താലൂക്ക് വിഭജനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച കെ.ബി. വത്സലകുമാരി കമ്മിഷനും കൊല്ലം താലൂക്ക് വിഭജിച്ച് ചാത്തന്നൂര്‍ താലൂക്ക് രൂപവത്കരിക്കണമെന്ന് റിപ്പോര്‍ട്ട്
നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുമാത്രം നടപ്പായില്ല. ചാത്തന്നൂര്‍ താലൂക്ക് രൂപവത്കരിച്ചാല്‍ എല്ലാ ഭൗതികസാഹചര്യങ്ങളും നിലവിലുണ്ട്. തഹസില്‍ദാര്‍ ഓഫീസ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് വേഗത്തിലും സുഗമമായും കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇതിലൂടെ സാധിക്കും. മുന്‍പ് നിയമിച്ച കമ്മീഷനുകള്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ ചാത്തന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുത്തേണ്ട വില്ലേജുകളെക്കുറിച്ചും പറയുന്നുണ്ട്.
നെടുമ്പന, പള്ളിമണ്‍, തൃക്കോവില്‍വട്ടം, തഴുത്തല, ആദിച്ചനല്ലൂര്‍, മീനാട്, ചിറക്കര, പരവൂര്‍, കോട്ടപ്പുറം, പൂതക്കുളം, പാരിപ്പള്ളി, കല്ലുവാതുക്കല്‍, കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി, വെളിനല്ലൂര്‍ എന്നീ 15 വില്ലേജുകള്‍ ഉള്‍പ്പെടുത്തണമെന്നാണ്
സൂചിപ്പിച്ചിട്ടുള്ളത്.
ജില്ലയിലെ 105 വില്ലേജുകളില്‍ 31 എണ്ണം കൊല്ലം താലൂക്കിലാണ്. കുന്നത്തൂര്‍ താലൂക്കില്‍ ഏഴും പത്തനാപുരം താലൂക്കില്‍ എട്ടും വില്ലേജുകളാണുള്ളത്. എന്നിട്ടും കൊല്ലം താലൂക്ക് വിഭജിക്കാന്‍ മാറിമാറി ഭരിക്കുന്ന മുന്നണികളുടെ രാഷ്ട്രീയ നേ
തൃത്വം തയ്യാറാകുന്നില്ല.
പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ ആശുപത്രി സംവിധാനം
പാരിപ്പള്ളി മെഡിക്കല്‍ കോളേജും നെടുങ്ങോലം താലൂക്ക് ആശുപത്രിയും റഫര്‍ ആശുപത്രികളായി മാറിയിരിക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ ഈ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മന്ദീഭവിച്ചിരിക്കുകയാണ്.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പാക്കുന്നില്ല എന്ന് മാത്രമല്ല സ്വകാര്യ സഹകരണ ആശുപത്രികള്‍ക്ക് വേണ്ടി ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കമാണ് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ എത്തുന്നവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കും മെഡിക്കല്‍ കോളേജില്‍ എത്തുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും റഫര്‍ ചെയ്യുകയാണ്.
ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ചാത്തന്നൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ജായിന്റ് ആര്‍ടിഒ ഓഫീസ് ആവശ്യത്തോട് മുഖംതിരിച്ച് സര്‍ക്കാര്‍
ആഴ്ചയില്‍ രണ്ടും മൂന്നും ദിവസങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങളുടെ ടെസ്റ്റ് എന്നിവ ചാത്തന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്റില്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ കൊല്ലത്ത് നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയാണ് പരിശോധന നടത്തുന്നത്. ചാത്തന്നൂരില്‍ ജോ. ആര്‍ടിഒ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.
എന്നുയരും ഫയര്സ്റ്റേഷന്….
പരവൂരില്‍ ഫയര്‍ സ്റ്റേഷന് വേണ്ടി സ്ഥലം വാങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നാളിതുവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ദേശീയപാതയില്‍ ഫയര്‍ സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അവഗണിക്കുകയാണ്.
പ്രവര്‍ത്തനം ആരംഭിക്കാതെ സ്വകാര്യ ബസ് സ്റ്റാന്റ്
ലക്ഷങ്ങള്‍ ചെലവാക്കി നിര്‍മാണ പ്രവര്‍ത്തനം നടത്തിയ ചാത്തന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്റ് ഇപ്പോള്‍ ഡ്രൈവിങ് സ് കൂളുകളുടെ പരിശീലനകേന്ദ്രമായി മാറിയിരിക്കുകയാണ്. മൂന്ന് ഉദ്ഘാടനങ്ങള്‍ നടത്തിയിട്ടും നാളിതുവരെ സ്വകാര്യ ബസുകള്‍ ഇവിടെ നിന്ന് സര്‍വീസ് ആരംഭിച്ചിട്ടില്ല. കൊട്ടിയം വരെ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും ചാത്തന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് വരെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവും ജനങ്ങള്‍ക്കുണ്ട്.
പാലങ്ങള്‍…. കുലുക്കമില്ലാതെ അധികൃതര്‍
ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മണ്ഡലത്തിലെ പാലങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും ജനപ്രതിനിധികളും അനങ്ങാപാറ നയമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്.
ഇത്തിക്കരയാറിന് കുറുകെ പള്ളിക്കമണ്ണടി പാലം നിര്‍മിക്കണമെന്ന ആവശ്യവും കുമ്മല്ലൂര്‍ പാലത്തിന്റെ പുനര്‍നിര്‍മാണവും ഇതില്‍ പ്രധാനപ്പെട്ടവയാണ്. കിഫ് ബി ഫണ്ട് അനുവദിച്ചുകൊണ്ട് സ്ഥലമെടുപ്പ് പൂര്‍ത്തിയായെങ്കിലും അധികൃതരു
ടെ അനാസ്ഥയില്‍ പാലത്തിന്റെ നിര്‍മാണം പാതിവഴിയിലായി. പൊഴിക്കര ചീപ്പ് പാലത്തിന്റെ പുനര്‍നിര്‍മ്മാണവും വെള്ളത്തില്‍ വരച്ച വരയായി.
ഗ്രാമ ന്യായാലയത്തിന് ഇനിയും കാത്തിരിക്കണം…
കേരള ഹൈക്കോടതി ചാത്തന്നൂരില്‍ ഗ്രാമന്യായാലയം അനുവദിച്ചിട്ട് പത്തുമാസത്തോളമായിട്ടും സര്‍ക്കാര്‍തലത്തില്‍ നടപടി വൈകുന്നു. ആവശ്യമായ ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചാല്‍ ഉടന്‍ ഗ്രാമന്യായാലയം ആരംഭിക്കാന്‍ കഴിയും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഇതിനായി ഉപയോഗപ്പെടുത്തും. കോടതിയുടെ സൗകര്യമനുസരിച്ച് ഫര്‍ണിച്ചര്‍ ഒരുക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
അന്യാധീനമാകുന്ന സര്‍ക്കാര്‍ ഭൂമികള്‍
ചാത്തന്നൂര്‍ പഞ്ചായത്തില്‍ സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം തിരിച്ചു പിടിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവിടേക്ക് മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് നല്കിയ ഭൂമി മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം എത്തിച്ചേരാതെ തിരിച്ച് പഞ്ചായത്തിന് തന്നെ കിട്ടാനുള്ള
നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.
സുരക്ഷിതമല്ലാതെ… സുരക്ഷിത ചാത്തന്നൂര്‍ പദ്ധതി
ജി.എസ്. ജയലാല്‍ എംഎല്‍എ നടപ്പാക്കിയ സുരക്ഷിത ചാത്തന്നൂര്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ മണ്ഡലത്തിലെ പ്രധാനപ്പെട്ട നൂറ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണ്.
സര്‍ക്കാര്‍ തല്ലിക്കെടുത്തിയത് ചാത്തന്നൂരിന്റെ മോഹങ്ങള്‍
ചാത്തന്നൂരിന് പ്രതീക്ഷയേകി തറക്കല്ലിടീല്വരെ നടത്തിയ കണ്‍സ്ട്രക്ഷന്‍ അക്കാദമി ചവറയ്ക്ക് മാറ്റിയതിലൂടെ സര്‍ക്കാര്‍ തല്ലിക്കെടുത്തിയത് ചാത്തന്നൂരിന്റെ മോഹങ്ങള്‍. മികവാര്‍ന്ന സാങ്കേതിക വിദ്യയില്‍ വിദഗ്ധരായ തൊഴിലാളികളെ വാര്‍ത്തെടുക്കുകയായിരുന്നു അക്കാദമിയുടെ ലക്ഷ്യം.
അക്കാദമിക്കായി കാരംകോട് സ്പിന്നിങ് മില്‍ കോമ്പൗണ്ടില്‍നിന്ന് വാങ്ങിയ 10 ഏക്കര്‍ ഭൂമി ഇപ്പോള്‍ കാടുകയറി. കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴില്‍ ഹൈദരാബാദിലെ കണ്‍സ്ട്രക്ഷന്‍ അക്കാദമി മാതൃകയില്‍ 2009-ലാണ് ഈ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചത്.
2010 ഏപ്രില്‍ മാസത്തില്‍ വ്യവസായവകുപ്പ് ചാത്തന്നൂരില്‍ വസ്തുവാങ്ങി. തുടര്‍ന്ന് ഇതിനായി ആദ്യഫണ്ടും അനുവദിച്ചു. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചാത്തന്നൂര്‍ എംഎല്‍എ ആയിരുന്ന എന്‍. അനിരുദ്ധന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ 2011 മാര്‍ച്ചില്‍ അന്നത്തെ ടെക്സ്റ്റൈയില്‍ തുറമുഖ വകുപ്പുമന്ത്രി പി.കെ. ഗുരുദാസന് അക്കാദമിക്ക് തറക്കല്ലും ഇട്ടു. പക്ഷേ സര്‍ക്കാര്‍ മാറിയപ്പോള്‍ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ചാത്തന്നൂരില്‍നിന്ന് അക്കാദമി തന്നെ സര്‍ക്കാര്‍ പ്രോജക്ടില്‍നിന്ന് ഇല്ലാതായി.
പകരം കേരള സര്‍വകലാശാലയുടെ കീഴില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരള എന്ന പേരില്‍ സ്ഥാപനം ആരംഭിക്കാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ പ്രവര്‍ത്തനവും എങ്ങും എത്തിയില്ല. പിന്നീട് എല്ലാം ഫയലില്‍ ഒതുങ്ങി.
തകരുന്ന ടൂറിസം
പരവൂര്‍, ചിറക്കര, പൂതക്കുളം, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളില്‍ ടൂറിസം പദ്ധതികളെ അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാരും എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും.
മണ്ഡലത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പരവൂര്‍ പൊഴിക്കര.
നിലവില്‍ സന്ദര്‍ശകര്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം എന്നതിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇവിടെയില്ല. എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിരവധി സാധ്യതകളുള്ള സ്ഥലമാണിവിടം.
സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പരവൂര്‍ നഗര ഭരണ സംവിധാനത്തിന്റെ കഴിവില്ലായ്മയും മെല്ലെ പോക്കും പൊഴിക്കരയുടെ വികസനത്തെ പിന്നോട്ടടിക്കുന്നു. ഒരുവശം കായലും മറുവശം കടലും ചേര്‍ന്ന അതിമനോഹരമായ മണല്‍ പരപ്പുകളുമാണ് പരവൂര്‍ പൊഴിക്കരയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനം.
പൊഴിക്കര പൊഴിമുഖത്ത് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പൊഴിക്കരയെ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: