ശബരിമല: ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് മുതല്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 4,61,000 രൂപ പിഴയായി ഈടാക്കി.
പഴകിയ സാധനങ്ങളുടെ വില്പന, അമിത വില, അളവില്‍ കുറവ് വരുത്തുക എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. വിലനിലവാരം പ്രദര്ശിപ്പിക്കാത്തവര്ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. വിരി വയ്ക്കുന്നവരില്‍ നിന്ന് അമിത തുക ഈടാക്കിയതിനും പിഴയുണ്ട്.
ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ തുക വാങ്ങിയവര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് എന്‍.കെ. കൃപ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധനാ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: