തിരുവനന്തപുരം : സര്‍വകലാശാല സെനറ്റ് നിയമിച്ചതില്‍ യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. സംഘപരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ ആളുകളെ മാത്രമാണ് സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളാവുന്നവരുണ്ടെങ്കില്‍ അവരെ വയ്ക്കുന്നതിനെ എന്തിനാണ് എതിര്‍ക്കേണ്ടത്. അതില്‍ രാഷ്ട്രീയം തിരിച്ചു കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.
പട്ടികയില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അംഗങ്ങള്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്നറിയില്ല. ഇവരുടെ യോഗ്യത സംബന്ധിച്ച് കെപിസിസി നിയോഗിച്ച സമിതി അന്വേഷിക്കും. അതില്‍ രാഷ്ട്രീയമില്ല. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യരാണോ എന്നത് മാത്രമാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. അതു യോഗ്യരല്ലെന്നു തോന്നിയാല്‍ ഞങ്ങള്‍ അതിനെതിരെ ശബ്ദിക്കുമെന്നും സധാകരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: