മൊബൈൽ ഫോണുകളിൽ ഉപഗ്രഹ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ചിപ്പ് നിർമ്മാതാക്കളായ ക്വാൽകോം. വൺവെബ്ബ്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ എന്നീ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് കമ്പനി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ചിപ്പുകളുടെ നിർമ്മാതാക്കളാണ് ക്വാൽകോം.
കേന്ദ്രസർക്കാരുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമാകും നീക്കങ്ങളെന്ന് കമ്പനി വ്യക്തമാക്കി. ക്വാൽകോം ടെക്നോളജീസിന്റെ ചിപ്പ് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ സാറ്റലൈറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിന് വേണ്ടി സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായും വൺവെബ്ബ്, ജിയോ എന്നീ സേവനദാതാക്കളുമായും സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് ക്വാൽകോം ഇന്ത്യ പ്രസിഡന്റ് സാവി സോയിൻ പറഞ്ഞു.
യുഎസ് സ്മാർട്ഫോൺ ചിപ്പ് നിർമ്മാതാക്കളായ ക്വാൽകോമിന്റെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റാണ് ക്വാൽകോം ടെക്നോളജീസ്. സ്മാർട്ഫോൺ മുഖേന സാറ്റലൈറ്റ് സേവനം നൽകുന്നതിനായി വൺവെബ്ബിന്റെയും ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെയും നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ കൈക്കൊള്ളാറുണ്ട്. രാജ്യത്തെ സുരക്ഷാ ഏജൻസികൾ സാറ്റലൈറ്റ് മൊബൈൽ സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനാണ് നിർദ്ദേശങ്ങൾ സ്വീകരിക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: