കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇല്ലാത്ത സേവനത്തിന്റെ പേരില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി പ്രതിഫലം നല്‍കിയെന്ന ആരോപണത്തില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഷോണ്‍ ജോര്‍ജ് നല്കിയ ഹര്‍ജിയില്‍ സിഎംആര്‍എല്‍ കമ്പനിക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഹര്‍ജി 21 ന് വീണ്ടും പരിഗണിക്കും.
ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് മുമ്പാകെ കമ്പനിയധികൃതര്‍ നല്കിയ മൊഴിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നല്‍കിയെന്ന് പറയുന്നുണ്ടെന്നാണ് ആരോപണം. ഇതില്‍ അന്വേഷണം നടത്താന്‍ എസ്എഫ്ഐഒ ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗവും സിഎംആര്‍എല്‍ കമ്പനിയിലെ മൈനോറിറ്റി ഷെയര്‍ ഹോള്‍ഡറുമായ ഷോണിന്റെ ഹര്‍ജിയില്‍ പറയുന്നു.
കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിനും എസ്എഫ്ഐഒ ഡയറക്ടര്‍ക്കും പുറമേ മുഖ്യമന്ത്രിയെയും മകളെയും മകളുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിനെയും ഹര്‍ജിയില്‍ എതിര് കക്ഷികളാക്കിയിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസ് നല്കുന്ന കാര്യം പിന്നീടു പരിഗണിക്കാമെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: