ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നെഹ്രുവിനെ പുകഴ്ത്താനും ബിജെപിയെ ഇകഴ്ത്താനും ശ്രമിച്ചതായിരുന്നു സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. പക്ഷെ ഇതിന് ധനമന്ത്രി നിര്‍മ്മല സീതാരാമനും ആഭ്യന്തരമന്ത്രി അമിത് ഷായും വയറ് നിറച്ച് കൊടുത്തതോടെ ജോണ്‍ ബ്രിട്ടാസിന് ഉത്തരം മുട്ടി.
“കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നെഹ്രു എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് ഇന്ന് ഇവിടെ കൂടുതലും ചര്‍ച്ച നടന്നത്. ശരിക്കുപറഞ്ഞാല്‍ ആകെ ചര്‍ച്ചയുടെ 50 ശതമാനത്തിലധികം നെഹ്രുവിനെക്കുറിച്ചായിരുന്നു. ഈ നെഹ്രു ഇല്ലായിരുന്നെങ്കില്‍ ബിജെപി എന്തു ചെയ്യുമായിരുന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്” – ഇതായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പരിഹാസം.
ഉടനെ വന്നു അമിത് ഷായുടെ മറുപടി. “നെഹ്രു ആണല്ലോ ഈ ജമ്മു കശ്മീരെന്ന പ്രശ്നം തന്നെ സൃഷ്ടിച്ചത്. നെഹ്രു ഇല്ലായിരുന്നെങ്കില്‍ ജമ്മു കശ്മീര്‍ എന്ന പ്രശ്നവും ഉണ്ടാകില്ലായിരുന്നു. അതുകൊണ്ട് കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നെഹ്രുവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക സ്വാഭാവികമാണല്ലോ?”.- കുറിക്കു കൊള്ളുന്ന അമിത് ഷായുടെ ഈ മറുപടി കേട്ട് ജോണ്‍ ബ്രിട്ടാസ് പാതി പ്രതിരോധത്തിലായി.
പിന്നാലെ വന്നൂ നിര്‍മ്മല സീതാരാമന്റെ വക കൊട്ട്. “1959ല്‍ അധികാരത്തിലിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്രു. ഇപ്പോള്‍ ആ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും രഹസ്യമായി ചങ്ങാത്തത്തിലാണ്.” – ഇതായിരുന്നു നിര്‍മ്മല സീതാരാമന്റെ മറുപടി. ഇതോടെ സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ഇതിന് മറുപടി പറയാന്‍ ജോണ്‍ ബ്രിട്ടാസിന്റെ പക്കല്‍ ആയുധങ്ങളില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: