ശബരിമലയും പരിസര പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയ പവിത്രം ശബരിമല പേരിലൊതുങ്ങുന്നു.
വിശുദ്ധി സേനാംഗങ്ങളുടെ നേതൃത്വത്തില്‍ എന്നും ശുചീകരണം നടത്തുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും സന്നിധാനത്ത് മാലിന്യം നിറയുകയാണ്. പല ഭാഗങ്ങളിലും കൂനകൂടി കിടക്കുന്ന മാലിന്യം പോലും നീക്കാന്‍ തയ്യാറായില്ല. മഴ കൂടി പെയ്തതോടെ മാലിന്യത്തില്‍ ചവിട്ടിയാണ് ഭക്തര്‍ നടക്കുന്നത്.
ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് സുഗമദര്‍ശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്രത്യേക ഗേറ്റ് സംവിധാനം ഒരുക്കി.
നടപ്പന്തലിലെ ഒന്‍പതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാര്‍ക്കും കൊച്ചുമാളികപ്പുറങ്ങള്‍ക്കും പോലീസിന്റെ സഹായത്തോടെ പതിനെട്ടാം പടി കയറി മുകളിലെത്തി, ഫ്ളൈഓവര്‍ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ട് എത്താം.
ദര്‍ശനത്തിനായുള്ള ആദ്യ നിരയിലാണ് ഇവര്‍ക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവര്‍ക്കൊപ്പമുള്ള ഒരു രക്ഷാകര്‍ത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്.
ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ദേവസ്വം ഗാര്‍ഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ട്. ഇന്നലെ രാവിലെ മുതല്‍ തന്നെ പുതിയ സംവിധാനം ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍, പ്രത്യേകിച്ച് ഇതരസംസ്ഥാനക്കാര്‍ വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് പുതിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പമ്പയില്‍ നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് വളരെ നേരം ക്യു നില്‍ക്കേണ്ട സാഹചര്യമാണ് ഒഴിവാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: