തിരുവനന്തപുരം : നവ കേരള സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാറിന്റെയും എക്സോട്ടിലുള്ള പൊലീസുകാരന് സന്ദീപിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു. വീടുകളിള്‍ പോലീസ് കാവലും ഏര്‍പ്പെടുത്തി. പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയത്
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എക്സോട്ട് പൊലീസുകാരന് സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ മറച്ചിടാന് ശ്രമിച്ചതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി.തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കോണ്‍ഗ്രസുകാരെ ചെറുക്കാന്‍ സിപിഎം പ്രവര്‍ത്തകരും സംഘം ചേര്‍ന്നതോടെ സ്ഥിതി രൂക്ഷമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: