തൃശൂർ: ചാലക്കുടിയിലെ റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശി ബാറുൽ ഇസ്ലാമാണ് പിടിയിലായിരിക്കിമ്മത്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാലക്കുടി ആനമസ ജംഗ്ഷന് സമീപം ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ കല്ലേറ്റുംകര സ്വദേശി സെയ്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലക്ക് കല്ലുകൊണ്ടിടിച്ച നിലയിൽ മുറിവ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: