തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് വന്ദേഭാരത് എക്സ്പ്രസ് സ്പെഷ്യല്‍ സര്‍വീസ് നടത്തും. ചെന്നൈ – കോട്ടയം റൂട്ടിലാണ് സര്‍വീസ്. ഈ മാസം15 മുതല്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. 24 വരെയുള്ള നാല് സര്‍വീസുകളാണ് പ്രഖ്യാപിച്ചത്.
ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20ന് കോട്ടയത്തെത്തും. കോട്ടയത്ത് നിന്ന് രാത്രി 9 മണിക്ക് ട്രെയിന്‍ പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9 മണിക്ക് ചെന്നൈ സ്റ്റേഷനില്‍ എത്തിച്ചേരും.
കേരളത്തില്‍ പാലക്കാട് തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്. പോത്തന്നൂര്‍, ഈറോഡ്, സേലം, ജോളാര്‍പേട്ടൈ, കാട്പാടി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ ക്രിസതുമസ് അവധി പ്രമാണിച്ച് ചെന്നൈ-കോയമ്പത്തൂര്‍-ചെന്നൈ റൂട്ടില്‍ മറ്റൊരു വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിന്‍ കൂടി സര്‍വീസ് നടത്തും. 2024 ജനുവരി 30 വരെ ചൊവ്വാഴ്ചകളിലാണ് സര്‍വീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: