ന്യൂദല്‍ഹി : ലോക്സഭ സമ്മേളിക്കെ രണ്ട് യുവാക്കള്‍ സന്ദര്‍ശക ഗാലറിയിലേക്ക് എടുത്ത് ചാടി മുദ്രാവാക്യം വിളിച്ച സംഭവത്തെ തുടര്‍ന്ന് ബുധനാഴ്ച സര്‍വകക്ഷി യോഗം ചേരും.വൈകിട്ട് നാലിനാണ് യോഗം.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചത്.സന്ദര്‍ശക പാസ് വിതരണം തത്കാലത്തേക്ക് നിര്‍ത്തി.
വിഷയം വളരെ ഗൗരവമുള്ളതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജജുന ഖാര്‍ഗെ പറഞ്ഞു. ഇത് കേവലം ലോക്സഭയുടെയും രാജ്യസഭയുടെയും പ്രശ്നമല്ല. ഇത്രയും വിപുലമായ സുരക്ഷയുണ്ടായിട്ടും രണ്ട് പേര്‍ക്ക് എങ്ങനെ അകത്തേക്ക് കയറാനായെന്ന് അദ്ദേഹം ചോദിച്ചു.
സംഭവത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോയും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ സംഘവും പാര്‍ലമെന്റിലെത്തി പരിശോധന നടത്തി.
ശൂന്യവേളയ്ക്കിടെ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. ദല്‍ഹി പൊലീസിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ അതിക്രമം നടത്തിയവരുടെ കൈവശം ഉണ്ടായിരുന്ന പുകയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കണ്ടെത്തിയിട്ടുണ്ട്- സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: