തിരുവനന്തപുരം: നടന് മുകേഷ് വിവാഹബന്ധം വേര്‍പെടുത്തി പിരിഞ്ഞുപോയതോടെ ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു മേതില്‍ ദേവിക. ഇപ്പോഴിതാ നൃത്തത്തിലൂടെ ബധിരര്‍ക്കും മൂകര്‍ക്കും പുതിയൊരു ലോകം തുറക്കുന്നതിലൂടെ ആത്മസംതൃപ്തി നേടുകയാണ് മേതില്‍ ദേവിക.
ബധിരര്‍ക്കും മുകര്‍ക്കും വേണ്ടിയുള്ള ദി ക്രോസ് ഓവര്‍ ഡാന്‍സ് എന്ന ഡോക്യുമെന്ററിക്കായി മേതില്‍ ദേവിക ഏറെ അധ്വാനിച്ചു. നിരവധി ദിവസങ്ങള്‍ സമര്‍പ്പിച്ച് ബധിരരുടെയും മൂകരുടെയും ആംഗ്യഭാഷ അഭ്യസിച്ചു. ഈ ആംഗ്യഭാഷയെ നൃത്തത്തിലേക്ക് സംക്രമിപ്പിച്ചു. അതോടെ മേതില്‍ ദേവികയുടെ നൃത്തച്ചുവടുകളും മുദ്രകളും അനായാസും ബധിരവും മൂകരും ആസ്വദിക്കാനും തുടങ്ങി. അതാണ് നര്‍ത്തകി ഉദ്ദേശിക്കുന്നതും. ഗാനമില്ലാതെ, മേളമില്ലാതെ നിശ്ശബ്ദം നൃത്തത്തിന്റെ ആത്മാവ് ബധിരര്‍ക്കും മൂകര്‍ക്കും പകര്‍ന്നുകൊടുക്കുക. നൃത്തം കാണാനെത്തിയ ബധിരരും മൂകരും നൃത്തം ഏറെ അറിഞ്ഞാസ്വദിച്ചു.
ഡാന്‍സ് ഫിലാന്ത്രൊപി ആന്റ് സോഷ്യല്‍ ഇന്‍ക്ലൂഷന്റെ ഭാഗമായാണ് ഈ ഡോക്യുമെന്ററി. അതായത് ബധിരരെയും മൂകരെയും കൂടില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കലാണ് ലക്ഷ്യം.
കോഴിക്കോട് ആസ്ഥാനമായ ഡ്രീം ഓഫ് അസ് ആണ് നൃത്തപരിപാടിയുടെ സംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: