ന്യൂദല്‍ഹി: വിദേശ സംഭാവന സ്വീകരിക്കുന്നതു സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ച ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ (സിഎന്‍ഐ)വിദേശസംഭാവനാ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇതോടെ അവര്‍ക്ക് അമേരിക്കയും യൂറോപ്പും കാനഡയും അടക്കം ഒരു വിദേശരാജ്യത്തു നിന്നും സംഭവാന സ്വീകരിക്കാന്‍ കഴിയില്ല.
വിദേശത്തു നിന്ന് ലഭിച്ച കോടികള്‍ എങ്ങനെ ചെലവിട്ടുവെന്ന് കൃത്യമായ കണക്ക് നല്‍കാത്തതും മതംമാറ്റങ്ങള്‍ക്ക് ചെലവിട്ടതുമാണ് ചട്ടലംഘനങ്ങള്‍ എന്നാണ് സൂചന. 1970 മുതല്‍ ഭാരതത്തില്‍ പ്രവത്തര്ത്തിക്കുന്ന സഭയാണ് സിഎന്‍ഐ. എഫ്സിആര്‍എ(ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട്) ചട്ടം ലംഘിക്കുന്ന സന്നദ്ധ സംഘനകള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും എതിരെ കേന്ദ്രം ശക്തമായ നടപടികള്‍ സ്വീരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് സിഎന്‍ഐ സഭയുടെ ലൈസന്‍സ് റദ്ദാക്കിയതും. വിദേശ സംഭാവന സ്വീകരിക്കാന്‍ അഞ്ചു വര്‍ഷത്തേക്കാണ് ലൈസന്‍സ്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പ്രവര്‍ത്തനം വിലയിരുത്തി ഇത് പുതുക്കി നല്‍കും. ഇതിന് ലഭിച്ച തുക, അത് എങ്ങനെ ചെലവിട്ടു ഏതു തരം പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം ചെലവിട്ടത് തുടങ്ങിയ കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. എന്നാല്‍ ഇതു പാലിക്കാത്തതാണ് സിഎന്ഐസഭയുടെ വിദേശ സംഭാവന സ്വീരിക്കാനുള്ള ലൈന്‍സസ് റദ്ദാക്കാന്‍ കാരണം.
രാജീവ് ഗാന്ധി ഫൗണ്ടേഷന്,രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഓക്സ്ഫാം ഇന്ത്യ, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്, കെയര്‍ ഇന്ത്യ തുടങ്ങിയവയുടെ ലൈന്‍സുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: