പത്തനംതിട്ട: സന്നിധാനത്ത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് കുറവ് സമയമാണ് ഇന്നലെ അയ്യപ്പഭക്തർ ക്യൂവിൽ നിന്നത്. വെള്ളി, ശനി ദിവസങ്ങളിൽ 13 മണിക്കൂറിൽ കൂടുതൽ അയ്യപ്പഭക്തർ വരികളിൽ കാത്ത് നിന്നു.
അതേസമയം ഇന്ന് വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തിരിക്കുന്നത് 90,000 ഭക്തരാണ്. ഇന്നലെ 77,000 ഭക്തർ പുല്ലുമേട് കാനനപാതയിലൂടെയും പമ്പയിലൂടെയും സന്നിധാനത്ത് എത്തിയിരുന്നു. ഇതിൽ ശനിയാഴ്ച മല ചവിട്ടിയവരുമുണ്ട്. ഇന്നലെ മലകയറിയത് 47,000 ഭക്തരാണ്. നടപ്പന്തലുകളിലെയും യൂ കോംപ്ലക്സുകളിലെയും കാത്തിരിപ്പിന്റെ സമയം കുറഞ്ഞിട്ടുണ്ട്.
എന്നാൽ പതിനെട്ടാം പടി കയറുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പത്തനംതിട്ടയിലും എരുമേലിയിലും ഉൾപ്പെടെ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെ തിരക്ക് മാറുന്നതിന് അനുസരിച്ചാണ് ഇവിടങ്ങളിൽ നിന്നും തീർത്ഥാടകരെ വിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: