തിരുവനന്തപുരം: ‘വികസിത് ഭാരത് @ 2047 വോയ്സ് ഓഫ് യൂത്ത്’ പരിപാടിക്ക് രാജ്ഭവന് ഇന്ന് ആതിഥേയത്വം വഹിക്കും. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം
ചെയ്യും.
ചടങ്ങില്‍ വികസിത് ഭാരത് @ 2047 ഐഡിയാസ് പോര്‍ട്ടലിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചടങ്ങിനെ അഭിസംബോധന ചെയ്യും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കും. ജനശാക്തീകരണം, അഭിവൃദ്ധി പ്രാപിക്കുന്നതും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥ, നൂതനാശയവും ശാസ്ത്രസാങ്കേതിക വിദ്യയും, സദ്ഭരണവും സുരക്ഷയും, ഇന്ത്യയും ലോകവും തുടങ്ങി വിവിധ പ്രമേയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചടങ്ങില്‍ നടക്കും.
വികസിത് ഭാരത് @ 2047ലേക്ക് യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്തു സംഭാവന ചെയ്യാമെന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: