മുംബൈ: ഭാരത ക്രിക്കറ്റ് ടീം പ്രധാന പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിനെ ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ ആലോചിക്കുന്നതായി ഭാരത ക്രിക്കറ്റ് ബോര്‍ഡ്(ബിസിസിഐ). നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഭാരത ടീമിനൊപ്പം പോയിരിക്കുന്ന രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തിയാല്‍ ഇതേ കുറിച്ച് നേരിട്ട് ചര്‍ച്ച നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. വനിതാ പ്രീമിയര്‍ ലീഗ് ലേലത്തിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്.
2021ല്‍ രവി ശാസ്ത്രി പരിശീലക പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ദ്രാവിഡ് തല്സ്ഥാനത്തേക്കെത്തിയത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡുമായുള്ള ബിസിസിഐയുടെ കരാര്‍. ലോകകപ്പിന് പിന്നാലെ വരുന്ന ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ തുടരാന്‍ ധാരണയായിട്ടുണ്ട്. ഇതിനിടെയാണ് ഭാരതത്തിന്റെ മുന്‍ നായകന് കൂടിയായ ദ്രാവിഡിനെ ദീര്‍ഘകാലത്തേക്ക് ചുമതലയേല്‍പ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നത്.
വിശ്രമത്തിലുള്ള പേസ് ബൗളര്‍ മുഹമ്മദ് ഷമി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ അറിയിച്ചു. ലോകകപ്പിനിടെ പരിക്കേറ്റ് പിന്മാറിയ ഹാര്‍ദിക് പാണ്ഡ്യ ജനുവരിയോടെ തിരിച്ചെത്തുമെന്നും ബിസിസിഐ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: