ന്യൂദല്‍ഹി: എന്‍ജിഒകളും അമേരിക്കയിലെ ബുദ്ധിജീവികളും ചേര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതികളുടെ ഭാഗമായി രാഹുല്‍ ഗാന്ധി പല വേഷങ്ങളും ഛത്തീസ് ഗഡില്‍ കെട്ടി. അതിലൊന്ന് അവിടുത്തെ കര്‍ഷകര്‍ക്കൊപ്പം നിന്നു പാടത്തിറങ്ങി കൊയ്യുന്നതും കര്‍ഷകരുടെ സങ്കടങ്ങള്‍ ചോദിച്ചറിയുകയും ചെയ്തുന്ന പരിപാടിയായിരുന്നു. ഇത് ഒരു ഫോട്ടോ ഷൂട്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മോദി വിരുദ്ധ എന്‍ജിഒകളും ഇടത്പാര്‍ട്ടികളും ജിഹാദികളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. രാഹുല്‍ മണ്ണിലേക്കിറങ്ങി വന്നു എന്ന രീതിയിലാിരുന്നു മാധ്യമങ്ങളുടെ പ്രചാരണം.
എന്നാല്‍ ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസ് തോറ്റു തൊപ്പിയിട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നീ ഘടകങ്ങളാണ് അവിടെ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയത്. കോണ്‍ഗ്രസിന് 2018ല്‍ കിട്ടിയതിനേക്കാള്‍ 33 സീറ്റുകള്‍ കുറവാണ് കിട്ടിയത്. ബിജെപിയ്ക്കാകട്ടെ 2018നേക്കാള്‍ 39 സീറ്റുകള്‍ അധികവും കിട്ടി.
മുസ്ലിംവോട്ട് ഒഴികെ മറ്റെല്ലാ വിഭാഗങ്ങളില്‍ നിന്നും ബിജെപിക്ക് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടി. ഉയര്‍ന്ന ജാതി, ഒബിസി, ദളിതര്‍, ആദിവാസികള്‍ എന്നീ വിഭാഗങ്ങളില്‍ ബിജെപിയ്ക്കാണ് കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. എല്ലാ പ്രായത്തില്‍പ്പെട്ട വോട്ടര്‍മാരില്‍ നിന്നും ബിജെപിയ്ക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടി. നഗരത്തിലും ഗ്രാമത്തിലും പവങ്ങളുടെ ഇടയിലും ഇടത്തരക്കാര്‍ക്കിടയിലും ബിജെപിയ്ക്ക് തന്നെയാണ് കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്.
ബിജെപിയുടെ വിജയത്തിന് പ്രധാന ഘടകങ്ങളില്‍ ഒന്നായി മോദി ഫാക്ടറും പ്രവര്‍ത്തിച്ചു. കരുത്തുറ്റ നേതൃത്വത്തിന്റെ കാര്യത്തില്‍ മോദിയ്ക്ക് അനുകൂലമായി 17ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധിയ്ക്ക് കിട്ടിയത് 3 ശതമാനം മാത്രം. കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്കിടയിലും രാഹുലിനേക്കാള്‍ ജനപ്രീതി മോദിയ്ക്കാണ് കിട്ടിയത്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപിങ്ങ് സൊസൈറ്റീസ് (സിഎസ് ഡിഎസ്) അവരുടെ ലോകനീതി പ്രോഗ്രാമിന്റെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്. 25 നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള 100 പോളിങ്ങ് സ്റ്റേഷനുകളിലെ 2614 വോട്ടര്‍മാരെ എടുത്ത് നവമ്പര്‍ എട്ട് മുതല്‍ 25 വരെ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: