സുധീർ നീരേറ്റുപുറം
ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ ഒരു പിഞ്ചു ബാലിക സന്നിധാനത്തെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് കൃൂവിൽ നിൽക്കവെ അപ്പാച്ചിമേട്ടിൽ മരണപ്പെട്ടു എന്നത് ഏറെ ദുഃഖകരവും അതിലേറെ പ്രതിഷേധാർഹവുമായ വാർത്തയാണ്. ശബരിമല ക്ഷേത്രം ഉപയോഗിച്ച് ഹിന്ദുവിരുദ്ധ-ഹിന്ദുധ്വംസക ദേവസ്വം ബോർഡിനും സർക്കാരിനും ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞ് ദ്രോഹിച്ച് അവഹേളിച്ച് പണം സമ്പാദിക്കണം എന്നു മാത്രമേ ഉദ്ദേശമുള്ളൂ. ഹൈന്ദവ ഭക്തർക്ക് ആവശൃമായ സൗകരൃങ്ങൾ ഒരുക്കാൻ അവർക്കൊട്ടും തന്നെ താൽപരൃമില്ല. കോടിക്കണക്കിന് ഭക്തർ എത്തും എന്നറിഞ്ഞിട്ടും അവർക്കാവശൃമായസ് സൗകരൃങ്ങൾ മുൻകൂട്ടി ഒരുക്കാത്തത് ഇടത് സർക്കാരിന്റെ അനാസ്ഥയാണ്. ഇക്കഴിഞ്ഞ 2018 ഡിസം 7ന് ഞാൻ എട്ടു വയസുകാരി മാളികപ്പുറമായ മകളുമായി ശബരിമല ദർശനം നടത്തിയിരുന്നു. വെർച്ചൃുൽ കൃൂ എന്നത് വെറും പ്രഹസനം മാത്രമാണ്. ഒരു മണിക്കൂർ സ്ലോട്ടിൽ എത്ര പേർക്ക് ദർശനം നടത്താൻ സാധിക്കും എന്ന കണക്കെടുത്ത് അത്രയും പേർക്ക് മാത്രം പാസ് അനുവദിച്ച ശേഷം ബ്ലോക്കാക്കിയാൽ വലിയ പരിധിയിൽ തിരക്ക് കുറയ്ക്കാൻ സാധിക്കില്ലേ…???!!! പമ്പ മുതൽ സന്നിധാനം വരെ വെർച്ച്വൽ കൃൂ പ്രകാരം മാത്രം ആൾക്കാരെ കയറ്റിവിട്ടാൽ സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ സാധിക്കും. മുൻകൂർ ബുക്ക് ചെയ്യാതെ വരുന്നവർക്ക് പമ്പയിൽ സ്പോട്ട് ബുക്കിംഗ് നടത്തി കടത്തി വിടേണ്ടതാണ്. വൃദ്ധരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാം കിലോമീറ്ററുകൾ മലകൾ കയറിയിറങ്ങി ക്ഷീണിതരായി സന്നിധാനത്ത് എത്തിയതിനുശേഷം അവിടെ ഒരു ഇരുപതടി ദൂരം നടക്കാൻ വളഞ്ഞുപുളഞ്ഞ വഴിത്താര സൃഷ്ടിച്ച് ഭക്തരെ വൃഥാ നടത്തി പീഡിപ്പിക്കുന്നത് എന്തിനാണ്??? 12:45ന് നടപ്പന്തലിൽ എത്തിയ ഞങ്ങളെ ഒരു മണിക്ക് നട അടച്ചു എന്നു പറഞ്ഞ് കൃൂവിൽ വൈകിട്ട് 5 മണി വരെ തടഞ്ഞു നിർത്തുകയുണ്ടായി. കുട്ടികളും വൃദ്ധരും ഉപ്പെടെയുള്ളവർ ഭക്ഷണം കഴിക്കാനോ പ്രാഥമികാവശൃങ്ങൾ നിർവഹിക്കാനോ സ്വസ്ഥമായി ശ്വാസം വിടാനോ ഇരിക്കാനോ വിശ്രമിക്കാനോ പോലും കഴിയാതെയാണ് മണിക്കൂറുകളോളം ഈ കൃൂവിൽ ബന്ധികളാക്കപ്പെട്ട് നിന്നത്. പിന്നീടുള്ള കൃൂവിൽ പലയിടത്തും മേൽക്കൂര ഇല്ലാത്തതിനാൽ പെരുമഴയിൽ ഭക്തർ നനഞ്ഞാണ് ക്ഷേത്രത്തിലേക്ക് പോകാൻ നിർബന്ധിതരായത്.
ഭക്തരെ തടഞ്ഞു നിർത്തിയ ശേഷം പോലീസും ദേവസ്വം ജീവനക്കാരും കൃൂവില്ലാതെ അവരുടെ ശിങ്കിടികളെ ദർശനത്തിന് കടത്തി വിടുന്നതായി ആക്ഷേപമുണ്ട്.
ശബരിമലയിൽ പ്രസാദമായി നൽകുന്ന അരവണ ടിൻ ഒന്നിന് 100- രൂപ വാങ്ങുമ്പോൾ, 10 ടിന്നിന് 1010/- രൂപയാണ് വാങ്ങുന്നത്. സാധാരണ ഒന്നിച്ച് കൂടുതൽ സാധനം വാങ്ങുമ്പോൾ വില കുറയുമ്പോൾ ഇവിടെ പത്തു രൂപ അധികമായി അയ്യപ്പ വിശ്വാസികളിൽ നിന്നും ദേവസ്വം ബോർഡ് തട്ടിപ്പറിച്ചെടുക്കുന്നു.
ദർശനം കഴിഞ്ഞ് തിരിച്ച് പമ്പയിലേക്ക് മടങ്ങിപ്പോകാനുള്ള സ്വാമി അയ്യപ്പൻ റോഡ് യഥാർത്ഥത്തിൽ ഒരു മരണവേദനാ വഴിയാണ്. സിമന്റും മണ്ണും ആവശൃത്തിന് ഈപയോഗിക്കാതെ മെറ്റലുപയോഗിച്ച് വാർത്ത വഴിയാണ്. ആവശൃത്തിന് സിമന്റില്ലാതെ നിർമ്മിച്ചതിനാൽ മഴയിൽ സിമന്റ് മിശ്രിതം ഒലിച്ചു പോയതിനാൽ കൂർത്ത് മൂർച്ചയേറിയ മെറ്റലുകളാൽ സമൃദ്ധമാണ് ഈ വഴി. ചെരുപ്പിടാതെ വരുന്ന ഭക്തർക്ക് കുത്തനേയുള്ള ഇറക്കമുള്ള ഈ വഴിയിലൂടെയുള്ള യാത്ര നരകതുലൃമാണ്. ഈ വഴിയുടെ തുടക്കത്തിലുള്ള ഒരു കടയിൽ മൂന്നിരട്ടി വിലയിലുള്ള ചെരുപ്പ് വിൽപന തകൃതിയായി നടക്കുന്നുണ്ട്….!!!! ഭക്തരെ കൊള്ളയടിച്ച് ശത കോടികൾ സമ്പാദിക്കുന്ന ദേവസ്വം ബോർഡ് ഈ റോഡ് സഞ്ചാരയോഗൃമാക്കുകയും വശങ്ങളിൽ കൈപ്പിടികളും വിശ്രമത്തിനായി ബഞ്ചുകളും മറ്റും അടിയന്തിരമായി ഏർപ്പാടാക്കേണ്ടതാണ്.
ഹോട്ടലുകളിലും കടകളിലും വിലവിവര പട്ടിക പ്രസിദ്ധീകരിക്കാനും ഗുണനിലവാര പരിശോധനകൾ നടത്താനും ബില്ലുകൾ നൽകാനും കർശന നടപടികൾ സ്വീകരിക്കണം. പമ്പയിൽ ഗണപതി ക്ഷേത്ര നടയിലും മറ്റ് ഉപദേവതാ ക്ഷേത്ര പരിസരത്തും പോലീസും മറ്റും പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കണം.
കെടുകാരൃസ്ഥത മൂലം നഷ്ടത്തിലോടുന്ന KSRTCയെ രക്ഷിക്കാനെന്ന പേരിൽ നിലയ്കൽ-പമ്പ റൂട്ടിലുള്ള KSRTC കുത്തകയോട്ടം അവസാനിപ്പിച്ച് എല്ലാ വാഹനങ്ങൾക്കും പമ്പ വരെ ഹൈന്ദവ വിശ്വാസികളെ എത്തിക്കാൻ അനുവാദം നൽകേണ്ടതാണ്. അതേ പോലെ സ്വകാരൃ വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിങ്ങിനുള്ള സ്ഥല സൗകരൃം ഒരുക്കണം. ഹജ്ജ് തീർത്ഥാടകർക്കും മറ്റും സൗജനൃ യാത്ര നൽകുന്ന KSRTC ശബരിമല തീർത്ഥാടകരിൽ നിന്നും തീവെട്ടി കൊള്ളയായി 30% അധിക ചാർജ്ജ് ഈടാക്കുന്നത് അവസാനിപ്പിക്കണം. തല്ലിപ്പൊളി ബസുകൾ പോലും സ്പെഷൃൽ സർവീസ് എന്ന ബോർഡ് തൂക്കി അമിത ചാർജ് ഈടാക്കുന്നത് പ്രതിഷേധാർഹമാണ്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി വൈകിട്ട് ഒരു മണിക്കൂർ ദർശന സമയം കൂട്ടുന്നതായി വാർത്ത കണ്ടു. ക്ഷേത്രത്തിലെ ദർശന സമയം കൂട്ടിയത് ക്ഷേത്ര തന്ത്രിയുടേയും ദേവഹിതം പരിഗണിച്ചും ആണോ? സർക്കാരിന് വരുമാനം ഉണ്ടാക്കാനായി ക്ഷേത്രാചാരങ്ങളൊന്നും പാലിക്കാതെ ദർശന സമയം 24 മണിക്കൂറാക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. ശബരിമലയിലുള്ളത് ഹിന്ദു ദേവാലയം ആണെന്നും അതൊരു മതേതര മൃൂസിയം അല്ലെന്നും ഭരണകർത്താക്കൾ ഒാർത്താൽ കൊള്ളാം. ശബരിമലയെ ഏത് കുതന്ത്രങ്ങൾ ഉപയോഗിച്ചും പണമുണ്ടാക്കാനുള്ള ഒരു കറവപ്പശുവായി മാത്രം കാണാതെ അനാവശൃമായി ദർശന സമയം കൂട്ടാതെ തിരക്ക് നിയന്ത്രിക്കാൻ ആവശൃമായ ശാസ്ത്രീയ നടപടികൾ കണ്ടെത്തി ഫലപ്രദമായി നടപ്പാക്കുകയാണ് ചെയ്യേണ്ടത്.
ശബരിമലയെ പണസമ്പാദന കേന്ദ്രമാക്കി മാറ്റി ഹിന്ദു ഭക്തജനദ്രോഹം നടത്തുന്ന ഇടതുപക്ഷ അടിമ ദേവസ്വം ബോർഡിനും സർക്കാരിനും എതിരെ പ്രതിഷേധിക്കുക…. ശക്തമായ കേന്ദ്ര നിയമ നിർമ്മാണങ്ങൾ നടത്തി ക്ഷേത്രം സർക്കാർ ദേവസ്വം വിമുക്തമാക്കി ഹൈന്ദവ വിശ്വാസികളെ ഏൽപിക്കുക.
സ്വാമി ശരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: