പത്തനംതിട്ട: തിരുവല്ലയിൽ ഹോട്ടലുടമയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുമൂലപുരം പല്ലാട്ട് വീട്ടിൽ ഗിരീഷ് കുമാറാണ് തൂങ്ങി മരിച്ചത്. അഞ്ചക്കുറ്റിയിലെ വാടക വീട്ടിലെ അടുക്കളയിലാണ് ഇയാൾ തൂങ്ങി മരിച്ചത്.രാമൻ ചിറയിൽ പ്രവർത്തിക്കുന്ന ആരാമം ഹോട്ടലിന്റെ ഉടമയാണ് ഗിരീഷ്. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധു്ക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: