ഗുരുവായൂര്‍: ഗുരുവായൂരില്‍ തട്ടിപ്പുകാര്‍ എത്തിയത് ശബരിമല തീര്‍ത്ഥാടകരുടെ വേഷത്തില്‍.യുവാക്കളുടെ ഈ സംഘത്തിന്റെ ലക്ഷ്യം പക്ഷെ കോടികള്‍ വിലവരുന്ന ആംബര്‍ ഗ്രീസ് എന്നു വിളിക്കപ്പെടുന്ന തിമിംഗല വിസര്‍ജ്യം വില്‍ക്കലായിരുന്നു.
കൊയിലാണ്ടി മരക്കാട്ടുപൊയില്‍ ബാജിന്റെ (31) നേതൃത്വത്തിലുള്ള മൂന്നംഗസംഘം പക്ഷെ പൊലീസ് വലയില്‍ കുടുങ്ങി. കൊയിലാണ്ടി വട്ടക്കണ്ടി രാഹുല്‍ (26), കോഴിക്കോട് ്രിക്കുളം രാമപാട്കണ്ടി അരുണ്‍ദാസ് (30) എന്നിവരാണ് മറ്റ് രണ്ട് പേര്.
ഒരു ആഡംബരക്കാറിലാണ് ശബരിമല തീര്‍ത്ഥാടകരെപ്പോലെ വേഷം കെട്ടി ഏകദേശം അഞ്ചുകിലോ ആംബര്‍ ഗ്രീസുമായി സംഘം എത്തിയത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ കോടികളുടെ വില വരും. ഇവരെക്കുറിച്ച് പക്ഷെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു.
ആംബര്‍ ഗ്രീസ് വാങ്ങാനാള്ളവരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പൊലീസുകാര്‍ ഇവരുടെ അടുത്തെത്തിയത്. പൊലീസിന്റെ വലയില്‍ സംഘം വീണു.
ഗുരുവായൂര്‍ കിഴക്കേ നടയിലെ ബസ്റ്റ് സ്റ്റാന്‍ഡിനടുത്തേക്ക് വരാന്‍ സംഘത്തെ പൊലീസ് ക്ഷണിച്ചു. ഗുരുവായൂര്‍ ടെമ്പില്‍ സ്റ്റേഷന് എസ് ഐ അഷ്റഫ്, സിറ്റി പൊലീസ് കമ്മീഷണറുടെ സംഘത്തില്‍പ്പെട്ട എസ് ഐ സുവ്രതകുമാര്‍, റാഫി എന്നിവരും പ്രതികളെ പിടികൂടുന്ന സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: