ചെന്നൈ: തമിഴാനാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂമിയ്ക്ക് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവകേന്ദ്രം. ഇന്ന് രാവിലെ 7.40-നായിരുന്നു സംഭവം.
കർണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്സിൽ പോസ്റ്റ് ചെയ്തു. കർണാടകയിലെ വിജയപുര മേഖലയിൽ റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: