ഫറൂഖ് കോളെജിലെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് സംവിധായകന്‍ ജിയോബേബിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചശേഷം ഏകപക്ഷീയമായി പരിപാടി റദ്ദാക്കിയ സംഭവത്തെ ന്യായീകരിച്ച് എംഎസ്എഫ്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ് എംഎസ്എഫ്.
സംവിധായകന്‍ ജിയോ ബേബിയെ പരിപാടിക്ക് ക്ഷണിച്ച കോളെജ് യൂണിയനോ കോളെജിന്റെ അധികാരിയായ കോളെജ് പ്രിന്‍സിപ്പലോ ഇക്കാര്യത്തില്‍ മൗനം പാലിക്കുമ്പോഴാണ് എംഎസ്എഫ് സംസ്ഥാനപ്രസിഡന്‍റ് പി.കെ. നവാസ് രംഗത്ത് വന്നതും ആധികാരികമായി അഭിപ്രായം പറയുകയും ചെയ്യുന്നത്. ഇത് കാമ്പസിനകത്ത് ജനാധിപത്യമില്ലെന്നും എംഎസ്എഫാണ് അവിടുത്തെ അവസാനവാക്ക് എന്നുമുള്ള പ്രതീതിയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഫാറൂഖ് കോളെജിലെ ഒരു ഫിലിം ക്ലബ്ബിന്റെ പരിപാടിയ്‌ക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ച സംവിധായകന്‍ ജിയോ ബേബി കോഴിക്കോട് വരെ യാത്ര ചെയ്ത് എത്തിയപ്പോള്‍ പരിപാടി റദ്ദാക്കിയെന്ന് വിളിച്ചറിയിച്ചത്. ഇത് ജിയോബേബിക്ക് അപമാനകരമായി തോന്നുകയും അദ്ദേഹം ഫേസ് ബുക്ക് വീഡിയോയില്‍ വന്ന് ഫാറൂഖ് കോളെജിന്റെ ഈ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. തന്റെ അഭിപ്രായങ്ങള്‍ പലതും കോളെജിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്കെതിരാണെന്ന കാരണം പറഞ്ഞാണ് പരിപാടി റദ്ദാക്കിയതെന്ന് പിന്നീട് കോളെജ് യൂണിയനില്‍പ്പെട്ട ആരോ ജിയോ ബേബിയെ അറിയിക്കുക കൂടി ചെയ്തപ്പോള്‍ സംവിധായകന് വാശിയായി. അദ്ദേഹം കോളെജിനെതിരെ നിയമനടപടിക്കൊരുങ്ങുന്നതിനിടയിലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മറനീക്കി പുറത്തുവന്നത്.
ജിയോ ബേബി മുന്‍പ് നടത്തിയ ചില അഭിപ്രായങ്ങള്‍ നിരത്തിയാണ് എംഎസ്‍എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് ജിയോബേബിയെ പരസ്യമായി എതിര്‍ക്കുന്നത്. “ഒരാള്‍ക്ക് ഒരു ഇണ എന്നതേ തെറ്റാണ്”, “വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്”, “കുടുംബം ഒരു മോശം സ്ഥലമാണ്”, “എന്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹമോചനമെങ്കിലും സംഭവിച്ചാല്‍ ഞാന്‍ സന്തോഷവാനാണ്”- എന്നിങ്ങനെ ജിയോബേബി നടത്തിയ ഒരു പിടി പ്രസ്താവനകള്‍ എടുത്തു കാട്ടിയാണ് പി.കെ. നവാസ് വിമര്‍ശനം തുടങ്ങുന്നത്.
ഇങ്ങനെയൊക്കെ പറയുന്ന1രു മനുഷ്യനെ ഞങ്ങള്‍ കേള്‍ക്കില്ല എന്നാണ് ഫാറൂഖ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാന്‍ അനുവദിക്കില്ലെന്നോ അവര്‍ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. ക്ഷണിച്ചത് യൂണിയനല്ല എന്ന് പറഞ്ഞതിന് ശേഷം ഈ കാമ്പയിനൊപ്പം ഒരു ഹാഷ് ടാഗ് കൂടി പി.കെ. നവാസ് സൃഷ്ടിച്ചിട്ടുണ്ട്. #ഫാറൂഖാബാദിനൊപ്പം (സപ്പോര്‍ട്ട് ഫാറൂഖാബാദ് #Support_Farooqabadh)
ഒരു മതേതര ഇടമായി ഇരിക്കേണ്ട ഫാറൂഖ് കോളെജ് എന്ന് മുതലാണ് ഫാറൂഖാബാദായത് എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. എന്തായാലും പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്ന് ഫിലിം ക്ലബ് കോര്‍ഡിനേറ്ററായ അധ്യാപകന്‍ രാജിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: