തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി ജി വിദ്യാര്‍ത്ഥിനി ഡോ. ഷെഹനയുടെ മരണത്തില്‍ ആരോപണവിധേയനായ വ്യക്തിയെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി പിജി ഡോക്ടര്‍മാരുടെ സംഘടന. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് കെഎംപിജിഎ വെളിപ്പെടുത്തി.
ഡോക്ടര്‍ ഷഹ്നയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാര്‍ത്താക്കുറിപ്പില്‍ കെഎംപിജിഎ ഭാരവാഹികള്‍ അറിയിച്ചു. സ്ത്രീധനം ചോദിക്കുന്നതും നല്‍കുന്നതും സാമൂഹിക തിന്മയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മുന്‍വിധികള്‍ ഒഴിവാക്കണമെന്നും സംഘടന വാര്‍ത്തകുറിപ്പില്‍ നിര്‍ദ്ദേശിച്ചു.
അധിക അളവില്‍ അനസ്തേഷ്യ മരുന്ന കുത്തിവെച്ച് മരിച്ച നിലയില്‍ ഫ്ലാറ്റില്‍ ഡോ ഷെഹനയെ കണ്ടെത്തുന്നത് കഴിഞ്ഞ ദിവസമാണ് . സുഹൃത്തായ ഡോക്ടറുമായി അടുപ്പത്തിലായിരുന്നുവെങ്കിലും കൂടുതല്‍ സ്ത്രീധനം ചോദിച്ചതോടെ അത് നടക്കില്ലെന്ന സ്ഥിവന്നതോടെ ഷഹന മരണം വരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: