തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടര്‍ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയത്. ഡോക്ടറുടെ ആത്മഹത്യക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.
മെഡിക്കല്‍ കോളേജിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം ഫ്ലാറ്റില്‍ താമസിച്ച് വന്ന ഡോക്ടര്‍ രാത്രി ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ”എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്,. സ്നേഹത്തിന് ഒരു വിലയുമില്ല ‘ എന്ന് കുറിപ്പെഴുതി വച്ചാണ് ഷഹ്ന ജീവനൊടുക്കിയത്. അനസ്തേഷ്യ മരുന്ന് അമിത അളവില്‍ കുത്തിവച്ചാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെടുകയും അത് കൊടുക്കാനില്ലാത്തതിനാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതിനെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നത്. അതിനിടെ വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി ബുധനാഴ്ച വെഞ്ഞാറമൂട്ടിലെ ഡോ. ഷ്ഹ്നയുടെ വീട് സന്ദര്‍ശിച്ചു. ഡോക്ടറുടെ ആത്മഹത്യ വേദനാജനകമെന്ന് അവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: