തിരുവനന്തപുരം: അരുവിക്കരയിൽ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശികളും അയൽവാസികളുമായ ഷിബിന്‍(18), നിധിന് (21) എന്നിവരാണ് മരിച്ചത്.
അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം. വെള്ളനാട്ടില്‍ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. വെളളനാട്ട് നിന്ന് അരുവിക്കരയിലേക്ക് പോകവെയായിരുന്നു യുവാക്കള്‍. ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിൽ ചെന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തിന് ശേഷം ബസ് സൈഡിലെ ഓടയിലേക്ക് ചരിഞ്ഞു. ബസിന്റെ മുൻ വശത്തെ ഗ്ലാസ് തകർന്നിട്ടുണ്ട്. ബസിലെ രണ്ട് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: