ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍(ഐഎസ്എല്‍) ഗോവന്‍ കരുത്തിന് മുന്നില്‍ ബ്ലാസ്റ്റേഴ്സിന് കാലിടറി. ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എതിരില്ലാത്ത ഒരു ഗോളിന് എഫ്സി ഗോവയോട് പരാജയപ്പെട്ടു. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലെത്തിയ ഗോവ കളി തീരുവോളം ലീഡ് കാത്തുസൂക്ഷിച്ചു, വിജയിച്ചു.
45+1ാം മിനിറ്റില്‍ ഗോവയുടെ ഇന്ത്യന്‍ മദ്ധ്യനിരതാരം റൗളിന് ബോര്‍ഗെസ് ആണ് ഗോവയുടെ വിജയഗോള്‍ നേടിയത്. പരാജയത്തെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം നഷ്ടമായി. 17 പോയിന്റുള്ള കേരളത്തെ മറികടന്ന് ഗോവ 19 പോയിന്റോടെ പട്ടികയില്‍ മുന്നിലെത്തി.
ബ്ലാസ്റ്റേഴ്സ് സീസണില്‍ നേരിടുന്ന രണ്ടാം തോല്‍വിയാണിത്. ഇതിന് മുമ്പ് മുംബൈ എഫ്സിക്കെതിരായ എവേ മാച്ചിലാണ് ആദ്യം പരാജയമറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: