ടെല്‍അവീവ്: ഗാസ മുനമ്പില്‍ ആക്രമണമാരംഭിച്ച് ഇതുവരെ ഹമാസിന്റെ എണ്ണൂറിലധികം തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. ഇതില്‍ അഞ്ഞുറിലധികം തുരങ്കങ്ങള്‍ തകര്‍ത്തു. തുരങ്കങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തിയും പ്രവേശന കവാടങ്ങള്‍ അടച്ചുമാണ് ഇവ നശിപ്പിച്ചത്.
തുരങ്കങ്ങളില്‍ പലതും ഹമാസിന്റെ നയതന്ത്ര കേന്ദ്രങ്ങളെ മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. പലതില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തുവെന്നും സൈന്യം അറിയിച്ചു.
ഗാസ മുനമ്പില്‍ കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ കമാന്‍ഡ് സെന്ററുകള്‍, ആയുധ ശേഖരങ്ങള്‍, വെയര്‍ ഹൗസുകള്‍ ഉള്‍പ്പെടെ ഗാസയിലെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം മിസൈലാക്രമണം നടത്തി. ഗാസ മുനമ്പിലെ ഖാന് യൂനിസില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്നും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.ലബനനില്‍ നിന്നും ഇസ്രായേലിലേക്ക് ഹിസ്ബുള്ളയുടെ ആക്രമണം തുടരുകയാണ്.
ഇതുവരെ ഗാസയില്‍ 15,500ലധികം പേര് മരിച്ചതായാണ് ഹമാസിന്റെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 40,000ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: